/sathyam/media/media_files/2025/09/23/kerala-congress-2025-09-23-14-35-20.jpg)
വണ്ണപ്പുറം: കേരളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും വണ്ണപ്പുറത്തെ പൊതുപ്രവർത്തകനുമായിരുന്ന ലത്തീഫ് ഇല്ലിക്കലിന് നാടിന്റെ യാത്രാമൊഴി. സമൂഹത്തിന്റെ നാനാ തുറയിൽ പെട്ട നൂറുകണക്കിനാളുകളാണ് അദ്ദേഹത്തെ കാണാനും അന്ത്യോപചാരം അർപ്പിക്കാനും എത്തിയത്.
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ മുതലക്കോടം ഹോളി ഇമ്മാനുവൽ ആശുപത്രിയിൽ വെച്ചായിരുന്നു ലത്തീഫ് ഇല്ലിക്കലിന്റെ അന്ത്യം. പൊതുപ്രവർത്തനരംഗത്ത് സൗമ്യതയുടെ വേറിട്ട മുഖമായിരുന്നു അദ്ദേഹത്തിന്റേത്.
കേരള കോൺഗ്രസ്സ് ചെയർമാനും മുൻമന്ത്രിയുമായ പി.ജെ ജോസഫ് എംഎൽഎ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് പാർട്ടി പതാക പുതപ്പിച്ചു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ കെ ഫ്രാൻസിസ് ജോർജ്ജ് എം.പി, അപു ജോൺ ജോസഫ് , പ്രൊഫ എം.ജെ ജേക്കബ്ബ്, എം മോനിച്ചൻ , വി യു ഉലഹന്നാൻ, ബ്ലെയിസ് ജി.വാഴയിൽ, ജോയി കൊച്ചുകരോട്ട് , ഫിലിപ്പ് ജി മലയാറ്റ്, ടോമി കാവാലം, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈനി റെജി, ഷൈനി സജി, അഡ്വ എബി തോമസ്, വർഗ്ഗീസ് സഖറിയ, സെബാസ്റ്റ്യൻ തെങ്ങുംപള്ളി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
വണ്ണപ്പുറം തഖ്‌വ മസ്ജിദ് ചീഫ് ഇമാം അബ്ദുൾ റഫീഖ് മൗലവി അൽ ഖാസിമി, ടൗൺ ജും ആ മസ്ജിദ് ചീഫ് ഇമാം അബ്ദുൾ ജലീൽ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.
നാടിന് പ്രിയങ്കരനായിരുന്ന ലത്തീഫ് ഇല്ലിക്കലിന്റെ സംസ്കാര ചടങ്ങിനു ശേഷം സർവ്വകക്ഷി അനുശോചനം നടത്തി. കേരള കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം സണ്ണി കളപ്പുര യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രൊഫ.എം.ജെ ജേക്കബ്ബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ ബിജു, അപു ജോൺ ജോസഫ് , ബേബി വട്ടക്കുന്നേൽ, പി.എം. ഇല്യാസ്, എം മോനിച്ചൻ ,ഷാഹുൽ ഹമീദ്, അമ്പിളി രവികല, മാത്യൂ വർഗ്ഗീസ്, ബ്ലെയിസ് ജി വാഴയിൽ, അഡ്വ.ജി.സുരേഷ് കുമാർ , സെബാസ്റ്റ്യൻ ആടുകുഴി, അജിത് കുമാർ, എം.ടി ജോണി, എം.ഒ ജോസഫ് , ബെസ്സി ഉറുപ്പാട്ട് എന്നിവർ സംസാരിച്ചു.