ലീന സണ്ണി പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ

New Update
V

പാലാ: പാലാ നഗരസഭാ വൈസ് ചെയർപേഴ്സണായി ലീന സണ്ണി (കേരള കോൺഗ്രസ് (എം) തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

Advertisment

മുൻധാരണ പ്രകാരം എൽ.ഡി.എഫിലെ സിജി പ്രസാദ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. 26 അംഗ കൗൺസിലിൽ ലീന സണ്ണിക്ക് 17 വോട്ടും എതിർ സ്ഥാനാർത്ഥി യു. ഡി.എഫിലെ സിജി ടോണിക്ക് 8 വോട്ടും ലഭിച്ചു. യു.ഡി.എഫിലെ ഒരു അംഗo ഹാജരായില്ല.

ലീന സണ്ണിയുടെ പേർ മുൻ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര നിർദ്ദേശിച്ചു സ്ഥാനം ഒഴിവായ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് പിന്താങ്ങി. പാലാ ഡി.ഇ.ഒ. പി.സുനിജ വരണാധികാരിയായിരുന്നു.

ലീന സണ്ണിക്ക് ആക്ടിംഗ് ചെയർമാൻ സാവിയോ കാവു കാട്ട് സത്യവാചകം ചൊല്ലി കൊടുത്തു.

കഴിഞ്ഞ നാലു തവണയായി നഗരസഭാ കൗൺസിലറാണ്. നിലവിൽ കൊട്ടാരമാരം 24-ാം വാർഡ് കൗൺസിലറാണ്. മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ലീന സണ്ണി .നഗരസഭാദ്ധ്യക്ഷയായി 2016 -2017 കാലത്ത് രണ്ട് വർഷം പ്രവർത്തിച്ചിരുന്നു.

കേരള വനിതാ കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡലം പ്രസിഡണ്ടു കൂടിയാണ് ലീന. വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ലീന സണ്ണിക്ക് നഗരസഭാ ഹാളിൽ സ്വീകരണം നൽകി.

സാവിയോ കാവുകാട്ട്, സിജി പ്രസാദ്, ആൻ്റോ പടിഞ്ഞാറേക്കര ,സതീശ് ചൊള്ളാനി, വി.സി.പ്രിൻസ്, ബൈജു കൊല്ലം പറമ്പിൽ,ബിജു പാലൂപവൻ, പെണ്ണമ്മ ജോസഫ്, ബിജി ജോജോ, ഷാർളി മാത്യു ,രവി പാലാ, ജൂഹി മരിയ ടോം, ബിജോയി മണർകാട്ട്, ജയ്സൺമാന്തോട്ടം, പി.എൻ. ഗീത എന്നിവർ ആശംസ നേർന്ന് പ്രസംഗിച്ചു.

എൽ.ഡി.എഫ് നേതാക്കളായ ടോബിൻ കെ.അലക്സ്, കെ.കെ.ഗിരീഷ്, ജോസ്സുകുട്ടി പൂവേലി, കെ.അജി തുടങ്ങിയവരും വിവിധ കക്ഷി നേതാക്കളും, ജീവനക്കാരും അനുമോദിച്ചു.

Advertisment