ഗ്രന്ഥശാലകൾക്ക് ദിനപത്രം നൽകി മാതൃകയായി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്

New Update
6e4c11a5-e576-4ea5-bcbe-627e6f881c43

കോട്ടയം: ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള സി-ഗ്രേഡ് ഗ്രന്ഥശാലകൾക്ക് ദിവസം മൂന്നു ദിനപത്രം നൽകുന്ന സർക്കാർ നിർദേശാനുസരണമുള്ള  വാർഷിക പദ്ധതിയുടെ ഉദ്ഘാടനം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് നിർവഹിച്ചു.

Advertisment

വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള മുക്കാട്ടുപടി പബ്ലിക് ലൈബ്രറി, അയർക്കാട്ടുവയൽ ഫ്രണ്ട്‌സ് ലൈബ്രറി എന്നീ രണ്ടു ഗ്രന്ഥശാലകൾക്കാണ് ദിനപത്രങ്ങൾ നൽകിയത്. 

രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിരം സമിതി അംഗങ്ങളായ പി.എസ്. സാനില,അനിത ഓമനക്കുട്ടൻ,മറിയാമ്മ മാത്യു, സെക്രട്ടറി എ.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Advertisment