പാലാ: ആണ്ടൂര്‍ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണത്തിന്‍റെ ഭാഗമായി മുഴുവന്‍ എ.പ്ളസ് നേടിയ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പ്രതിഭാ സംഗമവും പുരസ്ക്കാര സമര്‍പ്പണവും നടത്തി.
വായനശാല പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ സംഗമത്തിന്‍റെ ഉത്ഘാടനവും പുരസ്ക്കാര വിതരണവും നിര്‍വ്വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/06/caa5d16a-94d8-4893-a823-337f53c6fedc-2025-07-06-21-41-08.jpg)
/filters:format(webp)/sathyam/media/media_files/2025/07/06/a51bbec8-a966-4350-a81c-c06ece580347-2025-07-06-21-41-08.jpg)
മീനച്ചില്‍ താലൂക്ക് ലെെബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ് മുഖ്യ പ്രഭാഷണം നടത്തി. വായനോത്സവത്തിന്‍റെ ഉത്ഘാടനം വെെ. പ്രസിഡന്‍റ് ഉഷാ രാജുവും, `വായനാ വസന്തം' പദ്ധതിയുടെ ഉത്ഘാടനം വാര്‍ഡ് മെമ്പര്‍ നിര്‍മ്മല ദിവാകരനും നിര്‍വ്വഹിച്ചു.
സാജു വേലമ്പറമ്പില്‍, ശ്രീകാന്ത് എസ്. ശങ്കര്‍, ഡോ. പി.എന്‍.ഹരിശര്‍മ്മ എന്നിവര്‍ സംസാരിച്ചു. ലെെബ്രറി സെക്രട്ടറി വി.സുധാമണി , സ്വാഗതവും ലെെബ്രേറിയന്‍ സ്മിതാ ശ്യാം നന്ദിയും പറഞ്ഞു.
ദേവിക എസ്, അഭിജിത് സലി, ശിവാനി വി.ശ്യാം, ജൂലിയ ഷാജി, ശ്രീനന്ദന്‍ ജി. നമ്പൂതിരി, ശ്രീപൗര്‍ണ്ണമി ജി.നമ്പൂതിരി, പല്ലവി സനല്‍, അഭിനവ് എസ്.ശങ്കര്‍, ഹീരനന്ദന പി.സുനില്‍ എന്നിവരാണ് പഠന മികവിനുള്ള പുരസ്ക്കാരം ഏറ്റുവങ്ങിയത്.