/sathyam/media/media_files/2025/03/11/zJwHCerKfU7VsO1XkeTx.jpg)
കോട്ടയം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി വഴി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും ഗുണഭോക്‌തൃ സംഗമവും ഞായറാഴ്ച (നവംബർ 2) നടക്കും.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് റവന്യൂ -ഭവന- നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.
ആയുർവേദ ആശുപത്രിക്കും അങ്കണവാടിക്കും സൗജന്യമായി ലഭിച്ച സ്ഥലത്തിൻ്റെ ആധാരവും മന്ത്രി ഏറ്റുവാങ്ങും.
ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി വിൻസെൻ്റ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്ത് അംഗം ടി .എസ് . ശരത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെലീനാമ്മ ജോർജ്, ശ്രുതി ദാസ്, തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ജോസഫ്, എം. ടി. ജയമ്മ, കെ .പി .ഷാനോ, എൻ . ഷാജിമോൾ, എം .എ . നിസാർ, ഡൊമിനിക് ചെറിയാൻ, സജിമോൻ വർഗീസ്, വിജയമ്മ ബാബു, ജോസ് വി. ജേക്കബ്, അനിതാ മോൾ, അനിമോൻ എ. മണി, കെ. ആശിഷ്, സേതുലക്ഷ്മി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അമ്പിളി എന്നിവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us