തദ്ദേശ പോരിൽ കോട്ടയം ജില്ല ആർക്കൊപ്പം നിൽക്കും. ഇടത് വലത് മുന്നണികൾക്കും എൻ.ഡി.എയ്ക്കും നിർണായകം. ഇത്തവണ കൂടുതല്‍ സീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷി കുറയും

എല്‍.ഡി.എഫിലെ രണ്ടാമന്‍ സി.പി.ഐ.ആണോ അതോ മാണി ഗ്രൂപ്പാണോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് കേരള കോണ്‍ഗ്രസിനെ പ്രോത്സാഹിപ്പിച്ച് സി.പി.എം. രംഗത്ത് വന്നത്

New Update
election

കോട്ടയം: തദ്ദേശ പോരിൽ കോട്ടയം ജില്ല ആർക്കൊപ്പം നിൽക്കും. ഇടത് വലത് മുന്നണികൾക്കും എൻഡിഎയ്ക്കും തെരഞ്ഞെടുപ്പ് നിർണായകം.

Advertisment

ഇത്തവണ കൂടുതല്‍ സീറ്റില്‍ വിജയിക്കാ നായില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷി കുറയും.

കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ജോസഫ് ഗ്രൂപ്പിന് രണ്ടു സീറ്റും നിയമ സഭയിയിലും രണ്ടു സീറ്റേ കിട്ടിയിരുന്നുള്ളൂ. പഞ്ചായത്തുകളിലും ദയനീയ പ്രകടനം നടത്തി.

ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റുകളിൽ പകുതിയെങ്കിലും വിജയിക്കണമെന്നാണ് കോൺഗ്രസ് നൽകിയിരിക്കുന്ന നിർദേശം.

 എന്നാൽ, മൂന്നിൽ ഒന്നു സീറ്റു മാത്രം വിജയിച്ചു നിയമസഭാ തെരഞ്ഞെടുപ്പിലും കൂടുതൽ സിറ്റു ചോദിച്ചാൽ കോൺഗ്രസ് അംഗീകരിക്കാൻ വഴിയില്ല.

 കഴിഞ്ഞ തവണ മത്സരിച്ച ഏറ്റുമാനൂരും ചങ്ങനാശേരിയും ഉൾപ്പെടെ വിട്ടുകൊടുക്കേണ്ടിയും വരും. കോട്ടയം പാർലമെൻ്റ് സീറ്റ് ജോസഫ് ഗ്രൂപ്പിനു നൽകിയപ്പോൾ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണം എന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.

എന്നാൽ, തദ്ദേശ സീറ്റ് വിഭജനത്തിൽ ജോസഫ് ഗ്രൂപ്പ് എട്ടു സീറ്റു വേണമെന്നു പിടിവാശി പിടിച്ചു. ഒടുവിൽ കോൺഗ്രസ് ആവശ്യം അംഗീകരിച്ചു.

എന്നാൽ, ഒരു സീറ്റ് സംവരണമായതിനാൽ നിർത്താൻ ആളില്ലാതെ കോൺഗ്രസിന് തിരിച്ചു നൽകി.

നിയമസഭയിൽ ജോസഫ് ഗ്രൂപ്പ് വിട്ടുവീഴ്ച ചെയ്യാൻ വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ് കൂടുൽ വിട്ടുവീഴ്ച ചെയ്തത്.

അടിയുറച്ച് യു.ഡി.എഫിനൊപ്പം എക്കാലവും നിലകൊണ്ട ജില്ലയായിരുന്നു കോട്ടയം.

തദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മത്സരം നടക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക ജില്ലകളും ഇടതുമുന്നണി പിടിച്ചടക്കിയപ്പോഴും  കോട്ടയം വലതുമുന്നണിയുടെ ശക്തി കേന്ദ്രമായിരുന്നു.

എന്നാല്‍, കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പോടെ കോട്ടയത്തിന്റെ രാഷ്ട്രീയ ചിത്രം മാറി.

 യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി മാറിയതോടെ എല്‍.ഡി.എഫ് അത്യുജ്വല നേട്ടമാണ് ജില്ലയില്‍ കൊയ്തത്.

ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 22 ഡിവിഷനില്‍ 14 എണ്ണത്തിലും എല്‍.ഡി.എഫ്.വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 101 സീറ്റുകള്‍.

 എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ യു.ഡി.എഫിന് കിട്ടിയത് 47 എണ്ണം മാത്രമാണ്. ഗ്രാമപഞ്ചായത്തില്‍ 585 സീറ്റാണ് എല്‍.ഡി.എഫിന് കിട്ടിയത്.

 യു.ഡി.എഫിന് 400 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നഗരസഭകളില്‍ മാത്രമാണ് യു.ഡി.എഫിന് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. യു.ഡി.എഫിന് 79 സീറ്റും എല്‍.ഡി.എഫിന് 85 സീറ്റും കിട്ടി.

 പള്ളിക്കത്തോട്,മുത്തോലി പഞ്ചായത്തുകളുടെ ഭരണം പിടിച്ച് എന്‍.ഡി.എയും നില മെച്ചപ്പെടുത്തി. പഞ്ചായത്തുകളില്‍ 100 സീറ്റാണ് എന്‍.ഡി.എ.യ്ക്ക് കിട്ടിയത്.

മാണി ഗ്രൂപ്പില്‍ നിന്നും ലഭിച്ച സഹായത്തിന് സി.പി.എം. ഇത്തവണ കൈയയച്ചാണ് സഹായിച്ചത്.

 1000 സീറ്റ് ചോദിച്ച മാണി ഗ്രൂപ്പിന് സി.പി.എം.നല്‍കിയത് 1023 സീറ്റാണ്. എല്‍.ഡി.എഫിലെ രണ്ടാമന്‍ സി.പി.ഐ.ആണോ അതോ മാണി ഗ്രൂപ്പാണോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് കേരള കോണ്‍ഗ്രസിനെ പ്രോത്സാഹിപ്പിച്ച് സി.പി.എം. രംഗത്ത് വന്നത്.

 തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ നേട്ടം എല്‍.ഡി.എഫിന് ആവര്‍ത്തിക്കാനായാല്‍ എല്‍.ഡി.എഫില്‍ മാണി ഗ്രൂപ്പ് വീണ്ടും ശക്തനാകും.

Advertisment