/sathyam/media/media_files/KtEOlwTAN02zgesiuFZQ.jpg)
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ശതമാനത്തില്‍ ഗണ്യമായ കുറവ്. 1254823 വോട്ടര്‍മാരില്‍ 823249 പേര്‍ മാത്രമാണു വോട്ടു രേഖപ്പെടുത്തിയത്. അവസാനം ലഭ്യമായ കണക്കു പ്രകാരം 65.60 ശതമാനമാണു കോട്ടയത്തെ കണക്ക്. കോട്ടയം ലോക്‌സഭാ ഉള്‍പ്പെടുന്ന നിയോജക മണ്ഡലങ്ങളില്‍ യു.ഡി.എഫിനു മേല്‍ക്കെയുള്ള പുതുപ്പള്ളിയടക്കമുള്ളിടത്ത് പോളിങില്‍ വന്‍ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിങ് എല്‍.ഡി.എഫിന് ഉറച്ച വോട്ടുകള്‍ ഉള്ള വൈക്കം, ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലങ്ങളിലും.
വൈക്കം നിയമസഭ മണ്ഡലത്തില്‍ 71.68 ശതമാനമാണ് പോളിങ്. ഏറ്റവും കുറവ് പോളിങ് യു.ഡി.എഫിന്റെ കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലും. 62.28 ശതമാനമാണു കടുത്തുരുത്തിയിലെ പോളിങ്. പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും യു.ഡി.എഫ് ക്യാമ്പില്‍ ആശങ്ക പുകയുകയാണ്. പ്രതീക്ഷിച്ച രീതിയില്‍ തന്നെയാണു വോട്ടിങ്ങ് പാറ്റേണ്‍ എന്ന് ഉറപ്പിച്ചു പറയാന്‍ നേതാക്കള്‍ക്കു കഴിയുന്നില്ല.
ഇന്നു രാവിലെ വരെ പ്രകടിപ്പിച്ച ആത്മവിശ്വാസം വൈകുന്നേരമായപ്പോള്‍ പല നേതാക്കള്‍ക്കുമുണ്ടായിരുന്നില്ല. പോളിങ്ങ് ശതമാനത്തിലെ കുറവ് വിജയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു യു.ഡി.എഫ്. നേതാക്കള്‍ പറയുമ്പോഴും വാക്കുകളിലെ ആത്മവിശ്വാസക്കുറവു പ്രകടമാണ്.
അതേസമയം തങ്ങളുടെ കണക്കുകൂട്ടല്‍ പ്രകാരം എല്‍.ഡി.എഫിന്റെ എല്ലാ വോട്ടുകളും തോമസ് ചാഴികാടനു ലഭിച്ചിട്ടുണ്ടെന്നും ഒപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് ജോര്‍ജിന് വോട്ട് ചെയ്യാന്‍ തയ്യാറാകാത്തതാണു വോട്ടിങ്ങില്‍ കുറവു വരാന്‍ കാരണമെന്നും എല്‍.ഡി.എഫ് പറയുന്നു.
വോട്ട് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലരും ചാഴികാടനാണു വോട്ട് ചെയ്തന്നെ ഉറച്ച വിശ്വാസമാണ് എല്‍.ഡി.എഫ് ക്യാമ്പിനുള്ളത്. എല്‍.ഡി.എഫ് മണ്ഡലങ്ങളില്‍ കുറവു പോളിങ് രേഖപ്പെടുത്തിയപ്പോഴും ഏറ്റുമാനൂര്‍, വൈക്കം എന്നിവിടങ്ങളിലെ ഉയര്‍ന്ന പോളിങ് ശതമാനം ആത്മ വിശ്വാസം പകരുകയാണ്.
വിവിധ നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ശതമാനം (2019 ലെ പോളിങ് ശതമാനം ബ്രായ്ക്കറ്റില്‍)
പിറവം 65.73,( 75.13)
പാലാ 63.99, (72.68)
കടുത്തുരുത്തി 62.28,(71.11)
വൈക്കം 71.68, (79.85)
ഏറ്റുമാനൂര്‍ 66.37, (77.25)
കോട്ടയം 64.87, (76.54)
കോട്ടയം 64.87, (76.54)
പുതുപ്പള്ളി 65, (75.45)
ആകെ പോളിങ് 65.60
2019 ലെ ആകെ പോളിങ് 75.44
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us