കോട്ടയത്തെ സ്ഥാനാര്‍ഥികളില്‍ തുഷാറിന് 41.98 കോടി രൂപയുടെ ആസ്തി: ഫ്രാന്‍സിസ് ജോര്‍ജിന് ആകെ 6.88 കോടിയുടെ ആസ്തി: തോമസ് ചാഴികാടന് 80 ലക്ഷത്തിന്റെ വീട്: തുഷാറിന് 1.04 കോടി രൂപയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറടക്കം ഏട്ട് വാഹനങ്ങള്‍, ചാഴികാടന് രണ്ട് കാറുകള്‍, ഫ്രാന്‍സിസ് ജോര്‍ജ്ജിന് സ്വന്തമായി വാഹനമില്ല, ഭാര്യയുടെ പേരില്‍ 2 കാറുകള്‍

എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം. ഭാര്യയുടെ കൈവശം പണമായി 74,901 രൂപയുമുണ്ട്. 1.04 കോടി രൂപയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറടക്കം ഏട്ട് വാഹനങ്ങള്‍ സ്വന്തമായുള്ള തുഷാറിന് 35 പവന്റെ സ്വര്‍ണവുമുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ELECTION mUntitled.jpg

കോട്ടയം: കോട്ടയത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ കൈവശമുള്ള പണം  40,000  രൂപ. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച  സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാര്യയുടെ കൈയിലുള്ളത് 30,000 രൂപയും. സ്വര്‍ണമായും നിക്ഷേപമായും ചാഴികാടന്  50.30ലക്ഷം രൂപയും ഭാര്യയ്ക്ക്  50.39 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലുണ്ട്.  

Advertisment

ഇതിനു പുറമേ ഇരുവരുടേയും ജോയിന്റ് അക്കൗണ്ടില്‍ 27.80ലക്ഷം രൂപയുമുണ്ട്. ചാഴികാടന് രണ്ട് കാറുകളും 24ഗ്രാം സ്വര്‍ണവുമുണ്ട്. 12 ലക്ഷം രൂപയാണു കാറുകളുടെ മൂല്യം. ഭാര്യയ്ക്ക് 476ഗ്രാം സ്വര്‍ണമുണ്ട്. ചാഴികാടന്  96ലക്ഷത്തിന്റെ ഭൂമിയും ഇരുവരുടേയും പേരില്‍ 80 ലക്ഷത്തിന്റെ  വീടും സ്ഥലവുമുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം. ഭാര്യയുടെ കൈവശം പണമായി 74,901 രൂപയുമുണ്ട്. 1.04 കോടി രൂപയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറടക്കം ഏട്ട് വാഹനങ്ങള്‍ സ്വന്തമായുള്ള തുഷാറിന് 35 പവന്റെ സ്വര്‍ണവുമുണ്ട്.

ഇവയടക്കം മൊത്തം  6,23,46,080 രൂപയാണു നിക്ഷേപമൂല്യമെന്നും നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവര സത്യവാങ്മൂലത്തില്‍ പറയുന്നു.  സ്വന്തംപേരിലുള്ള കെട്ടിടങ്ങള്‍ക്കും ഭൂമിക്കും 41.98 കോടിയാണ് മൂല്യം. 10.98 കോടിയുടെ ബാധ്യതയുമുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ  കൈവശം പണമായി 15,000 രൂപയും നിക്ഷേപമായുള്ളത് 61.97 ലക്ഷവുമാണ്. ഭാര്യയുടെ കൈയില്‍ പണമായി 12,000 രൂപയാണുള്ളത്. സ്വന്തമായി ഇദ്ദേഹത്തിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ടു കാറുകളുണ്ട്. ഇദ്ദേഹത്തിന് ഏട്ട് ഗ്രാം സ്വര്‍ണമാണുള്ളത്. ഭാര്യയുടെ കൈയില്‍ 425 ഗ്രാം സ്വര്‍ണവുമുണ്ട്.

5.62 കോടി വിലമതിക്കുന്ന കൃഷിഭൂമിയടക്കം മൊത്തം 6.88 കോടിയുടെ ഭൂകെട്ടിട ആസ്തിയുംഫ്രാന്‍സിസ് ജോര്‍ജിന്‍െ്റ പേരിലുണ്ട്. കേരള ബാങ്കില്‍ കാര്‍ഷികവായ്പ ഇനത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയും ഇദ്ദേഹത്തിനുണ്ട്. ഭാര്യക്ക് 10 ലക്ഷത്തിന്റെ ബാധ്യതയാണുള്ളത്.

Advertisment