പരമ്പര രണ്ടാം ഭാഗം. വിദേശ രാജ്യങ്ങളിലെ ജോലി തട്ടിപ്പ്: സ്പോണ്‍സറും ഏജന്റുമാരും കരിമ്പട്ടികയില്‍ പെട്ടവരോ ? വ്യാജ വിസാ തട്ടിപ്പിന്റെയും ജോലി തട്ടിപ്പിന്റെയും പുറകില്‍ മാഫിയ സംഘങ്ങളോ ?

 കൊച്ചി, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെയും ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് പൊലെയുള്ള മാഫിയ സംഘങ്ങളാണ് വ്യാജ വിസാ തട്ടിപ്പിന്റെയും ജോലിതട്ടിപ്പിന്റെയും പുറകില്‍.

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
VISA

കോട്ടയം: വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കായി പോയി ചതിക്കുഴികയില്‍ വീണവര്‍ക്ക് സാഹചര്യം ഒരുക്കി കൊടുത്തത് ബന്ധുക്കളെ, അയല്‍വാസികളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആണ് എന്നുള്ളതാണ് പ്രത്യേകത.

Advertisment

 ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി ജോലി നേടുന്നതിനായി മുസ്ലിം പേരുകളില്‍ വിസായും പാസ്‌പോര്‍ട്ട് കരിസ്ഥമാക്കിയവരുമുണ്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലും ഷെല്‍ട്ടര്‍ ഹോമിലുമെന്നാണ് ഗള്‍ഫ് മേഖലയിലെ മലയാളി സന്നദ്ധ സാമൂഹിക സംഘടനകളുടെ കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.



 കൊച്ചി, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെയും ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് പൊലെയുള്ള മാഫിയ സംഘങ്ങളാണ് വ്യാജ വിസാ തട്ടിപ്പിന്റെയും ജോലിതട്ടിപ്പിന്റെയും പുറകില്‍.


വിദേശത്ത് ഈ മാഫിയ സംഘത്തിന്റെ ബിനാമിയായി തദ്ദേശീയ പൗരന്‍മാരായ സ്‌പോണ്‍സര്‍മാരുണ്ട്. ഈ ഏജന്‍സികളും സ്‌പോണ്‍സര്‍മാരും ആ രാജ്യങ്ങളിലെ നിയമലംഘനങ്ങളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുമാകാം.



 ഇന്‍ഡ്യയില്‍ നിന്നും വീട്ടുജോലി, മാളുകളിലെ ജീവനക്കാരായിട്ടും സെക്യൂരിറ്റി ഗാര്‍ഡായിട്ടും എത്തുന്നവര്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി പരിശോധന നടത്തി പുറത്ത് ഇറങ്ങുമ്പോള്‍ തന്നെ സ്‌പോണ്‍സര്‍മാരുടെ ഏജന്റെമാര്‍ പാസ്‌പോര്‍ട്ട് കൈക്കിലാക്കും, ഇവിടെ നിന്ന് ജോലി എഗ്രിമെന്റ് കാലാവധി മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ എന്ന് പറഞ്ഞാവും വിശ്വസിക്കുന്നു. 

അതിനുള്ള വിസാ കാലാവധി ഉണ്ടെന്നു അറിയിക്കും. ജോലി സമയം കഴിഞ്ഞ് പുറത്ത് പോകുവാന്‍ സൂക്ഷിക്കുവാന്‍ കൈയില്‍ തൊഴില്‍ അനുമതി കാര്‍ഡ് ഏല്‍പിക്കുകയും അതില്‍ വിസാ കാലാവധി മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ആകാം.


 ചതിയുടെ വലയില്‍ വീണവരെ ആദ്യം ഒരു മാസം നല്ലൊരു ഫ്‌ലാറ്റിലോ, വീട്ടിലോ താമസിപ്പിക്കും ഇത് എത്തിയവരെ വിശ്വസിപ്പിക്കാന്‍ മാത്രമുള്ള തന്ത്രം മാത്രമാണ്. ഇതിന് ശേഷമാണ് തങ്ങള്‍ എത്തിയിരിക്കുന്നത് ദുരിതഭൂമിയിലാണ് എന്ന് തിരിച്ചറിയുക.


 കൃത്യമായി ഭക്ഷണമോ, വിശ്രമമോ, ശമ്പളമോ ലഭിക്കാതെ വരുമ്പോള്‍ തങ്ങളെ ജോലിക്കായി കൊണ്ടുവന്ന എജന്‍സികളെയോ, ഏജന്റെമാരെയോ വിളിച്ചാലോ, ബന്ധപ്പെടുവാന്‍ ശ്രമിച്ചാലോ സാധിക്കില്ല.


ചിലരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പോലും സ്‌പോണ്‍സര്‍ മിണ്ടില്ല. സ്വദേശത്തേക്ക് മടങ്ങുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആകും വിസയുടെ കാലാവധി കഴിഞ്ഞുവെന്ന് പോലും അറിയുന്നതും ജയിലില്‍ പോകുന്നതും. 


ഇപ്പോള്‍ വിദേശ ഗള്‍ഫ് രാജ്യങ്ങളില്‍ ലേബര്‍ക്യാമ്പിലും ഫ്‌ലാറ്റുകളില്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ പരിശോധനയില്‍ പിടിക്കൂടുമ്പോഴാണ് ചിലര്‍ അറിയുന്നത് മതിയായ രേഖകള്‍ ഇല്ലാതെയാണ് താങ്ങള്‍ ജോലി ചെയ്യുന്നുതയെന്ന് മതിയായ താമസ - ജോലി രേഖകള്‍ ഇല്ലാതെയും ജയിലില്‍ പോകുന്ന അവസ്ഥ.

എംബസിയില്‍ പരിഗണന  ലഭിക്കില്ല

 ചിലരുടെ ഭാഗ്യമെന്നത് ഇവരുടെ അയല്‍വാസികളോ, നാട്ടുകാരോ ബന്ധുക്കളോ ഉണ്ടെങ്കില്‍  ജോലി തട്ടിപ്പ് ഇരയായവര്‍ക്ക് വേഗതയില്‍ നിയമസഹായം ലഭ്യമാക്കി നാട്ടിലേക്ക് തിരിച്ചു മടങ്ങുവാനുള്ള സാഹചര്യം ഒരുക്കും.

സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ ഉള്ളവരാണ് ഭൂരിപക്ഷവും തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി മാനസികമായും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 


ഗള്‍ഫ് രാജ്യങ്ങളില്‍ ചിലര്‍ വാഹന - ചികിത്സ - താമസ സൗകര്യങ്ങള്‍ ഇല്ലാതെ ഒറ്റപ്പെട്ട് കുടുങ്ങിയവര്‍ ഉണ്ടെന്നാണ് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.


ഇന്‍ഡ്യയില്‍ നിന്നും ജോലിക്കായി എത്തി കുടൂങ്ങിയവര്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ എംബസിയില്‍ എത്തുമ്പോള്‍ പരിഗണന ലഭിക്കാതെ വരുന്ന സംഭവം ഉണ്ടാകുന്നുണ്ട് എന്നും ഇതിനായി  ഇന്‍ഡ്യയിലെ വിദേശ മന്ത്രാലയത്തിന്റെ തുടര്‍നടപടികളുടെ നിയമസഹായം എത്തുന്നത് തന്നെ മാസങ്ങള്‍ കഴിഞ്ഞാണ് എന്നുള്ളത് മോചനം താമസിപ്പിക്കുന്നു.


 വ്യാജ ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കായി ആളുകളെ ആയിക്കുന്ന ഏജന്‍സികള്‍ക്ക് എതിരെ സംസ്ഥാന - കേന്ദ്രസര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രവാസി മലയാളി അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്.


Advertisment