/sathyam/media/media_files/2025/10/29/kerala-piravi-2025-10-29-21-39-53.jpg)
കോട്ടയം: വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും-ഭരണഭാഷ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം നവംബർ ഒന്ന് (ശനിയാഴ്ച) രാവിലെ 11ന് കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് ചടങ്ങിൽ അധ്യക്ഷനായിരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
എഴുത്തുകാരനും മഹാത്മാ ഗാന്ധി സർവകലാശാലാ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് അധ്യാപകനുമായ പ്രഫ. അജു നാരായണൻ മുഖ്യപ്രഭാഷണം നിർവഹിക്കും.
പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, വിവര-പൊതുജനസമ്പർക്ക വകുപ്പ് അസിസ്റ്റൻറ് എഡിറ്റർ ഇ.വി. ഷിബു എന്നിവർ പ്രസംഗിക്കും.
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പരിപാടികൾ നടത്തും.
(കെ.ഐ.ഒ.പി.ആർ 2951/2025)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us