മണര്‍കാട്: മണർക്കാട് പള്ളിക്ക് സമീപമുള്ള റോഡ് ഇടിഞ്ഞു താഴ്ന്നപ്പോള്‍ പതിറ്റാണ്ടുകൾ പഴക്കമുള്ള കിണര്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 5.15 ന് ആയിരുന്നു സംഭവം. മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേഉള്ള മണര്‍കാട് പള്ളി കണിയാംകുന്നു റോഡിന്റെ അരികാണ് ഇടിഞ്ഞു താണത്.
റോഡിലൂടെ കടന്നു പോയ ടിപ്പറിൻ്റെ ഒരു ഭാഗം പെട്ടന്നു റോഡിലേക്കു ഇരിക്കുകയായിരുന്നു. മണ്ണും കല്ലുമായി പോയ ലോറി ഇതോടെ ഒരു വശത്തേക്കു ചെരിഞ്ഞു. തുടര്‍ന്നു ജെ.സി.ബി. എത്തിച്ചു ടിപ്പറിനുള്ളിലെ ലോഡ് നീക്കം ചെയ്തശേഷം ടിപ്പര്‍ മാറ്റിയതോടെയാണു റോഡില്‍ ഒരു ഭാഗത്തു വന്‍ കുഴി കണ്ടത്.
/sathyam/media/media_files/xzLMP6cyctG7Dw2R5LVo.jpg)
അല്‍പ്പ സമയത്തിനു ശേഷം ഈ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേയ്ക്കു പോവുകയും കിണര്‍ കണ്ടെത്തുകയുമായിരുന്നു. കിണറിനു വര്‍ഷങ്ങളുടെ പഴക്കം ഉള്ളതായി കരുതപ്പെടുന്നു.
പണ്ടു ചെറിയ റോഡായിരുന്നു ഇവിടെ. അന്നു ഒരു ചായക്കടയും കിണറും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തപ്പോള്‍ മണ്ണിട്ടു കുഴി മൂടുന്നതിനു പകരം കരിങ്കല്‍പാളി ഉപയോഗിച്ചു കിണര്‍ മൂടുകയായിരുന്നു. ഇതോടെ റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കിണര്‍ മണ്ണിട്ടു മൂടിയ ശേഷം ഇവിടം ടാര്‍ ചെയ്യുമെന്നു അധികൃതര്‍ അറിയിച്ചു.