രാമപുരം മാർ ആഗസ്തിനോസ് കോളേജ് സംഘടിപ്പിച്ച ടൗൺ ക്രിസ്മസ് കരോൾ ആകർഷകമായി

New Update
mar augustinose college carol

രാമപുരം: രാമപുരം മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത  ടൗൺ ക്രിസ്മസ് കരോൾ ആകർഷകമായി. ആശംസകൾ അറിയിച്ച് ക്രിസ്മസ് പാപ്പാ കുതിരവണ്ടിയിൽ എത്തിയത് കാണികളിൽ കൗതുകം ഉണർത്തി. 
   
വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി. 500 ചതുരശ്ര അടിയിൽ നിർമ്മിച്ച പുൽക്കൂട് ശ്രദ്ധേയമായി, ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട്, മത്സരം   തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. 

Advertisment

കോളേജ് മാനേജർ റവ. ഫാ. ബർക്മെൻസ് കുന്നുംപുറം ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കമ്പ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ മാരായ ജോബിൻ പി മാത്യു, ഷിബു കല്ലറക്കൽ, ഷീബ തോമസ്, സുമേഷ് സി എൻ, കോളേജ്‌ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment