അരുവിത്തുറ: അരുവിത്തുറ - സീറോ മലബാർ സഭയുടെ സുഭായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് സമുദായത്തിൻ്റെ കരുത്തായി നിലകൊള്ളുന്നത് ഏറെ അഭിമാനർഹമായ വസ്തുതയാണെന്ന് അൽമായ കമ്മീഷൻ ചെയർമാനും പാലാ രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസിൻ്റെ 106-ാം ജന്മവാർഷികാഘോഷങ്ങളോടനുബന്ധിച്ച് അരുവിത്തുറയിൽ നടന്ന സമുദായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/jpoFNtwUda207JeOU2ni.jpg)
സഭയും സമുദായവും ഒറ്റക്കെട്ടാണെന്ന ബോധ്യത്തിൻ്റെ വലിയ സാക്ഷ്യമാണ് കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ പട്ടണത്തെ പുളകം കൊള്ളിച്ചു കൊണ്ട് പതിനായിരങ്ങൾ അണി നിരന്ന സമുദായ ശാക്തീകരണ റാലിയും തുടർന്ന് നടന്ന സമുദായ സംഗമവുമെന്നത് തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടും. കത്തോലിക്ക കോൺഗ്രസിൻ്റെ 106 വർഷങ്ങളിലെ ചരിത്രം കേരളത്തിൻ്റെ നവോത്ഥാന ചരിത്രം തന്നെയാണെന്നുള്ള യാഥാർത്ഥ്യം ജന്മദിനാഘോഷങ്ങളെ കൂടുതൽ മനോഹരമാക്കുന്നതാണ് എന്നും തുടർന്നും സഭയുടെയും സമുദായത്തിൻ്റെയും ശബ്ദമായി മാറുവാൻ കത്തോലിക്ക കോൺഗ്രസിന് കഴിയട്ടെയെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആശംസിച്ചു.
/sathyam/media/media_files/YbBeTByq4R2hvYItuPfC.jpg)
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ജന്മദിന സന്ദേശം നൽകി. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണവും ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ അതിജീവന സന്ദേശവും നൽകി.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ ഡോ ഫിലിപ്പ് കവിയിൽ,പാലാ രൂപത ഡയറക്റ്റർ ഫാ ഡോ ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ, അരുവിത്തുറ ഫൊറോന വികാരി ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലെൽ, സഭാ താരം ജോൺ കച്ചിറമറ്റം, പാലാ രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധിരി, സെക്രട്ടറി ജോസ് വട്ടൂകുളം,ഭാരവാഹികളായ ഡോ ജോബി കാക്കശ്ശേരി, ടെസ്സി ബിജു, ഡോ. ജോസ്കുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, തോമസ് പീടികയിൽ, ബെന്നി ആൻറണി, ട്രീസ ലിസ് സെബാസ്റ്യൻ,അഡ്വ ഗ്ലാഡിസ് ചെറിയാൻ, ലിവൻ വർഗീസ് , ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 2025 ൽ നൂറ്റിയേഴാം വാർഷികാഘോഷങ്ങൾക്ക് ആഥിതേയത്വം വഹിക്കുന്ന പാലക്കാട് രൂപത ഭാരവാഹികൾക്ക് കത്തോലിക്ക കോൺഗ്രസ് പതാക കൈമാറി.