മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു

New Update
MARANAGA

കോട്ടയം: മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു.

Advertisment

ഗ്രാമപഞ്ചായത്ത് ഹാളിൽ  നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സർക്കാരിന്റെ  വികസന നേട്ടങ്ങൾ വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സൺ ശ്രീകുമാർ എസ്. കൈമളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി. നായരും അവതരിപ്പിച്ചു.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തുളസീദാസ്, ജാൻസി ടോജോ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിർമ്മല ദിവാകരൻ, ലിസി ജോർജ്, സാലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ജോസഫ് ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധി കെ.ഡി. ബിനീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.പി. ജോസ് എന്നിവർ പങ്കെടുത്തു.

Advertisment