/sathyam/media/media_files/2025/10/12/jose-ka-mani-2025-10-12-19-18-19.jpg)
കോട്ടയം: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലു വികസന സദസ് ബുധനാഴ്ച നടക്കും.
മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി. എം. മാത്യു, പഞ്ചായത്ത് അംഗങ്ങളായ ജോൺസൺ ജോസഫ് പുളിക്കീൽ, പി.എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ തുളസിദാസ്, സിറിയക്ക് മാത്യൂ, ജാൻസി ടോജോ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എൻ. സന്തോഷ്‌കുമാർ, പ്രസീദ സജീവ്, നിർമ്മലാ ദിവാകരൻ, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജെ. മത്തായി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജോ കെ. ജോസ്, മാർട്ടിൻ അഗസ്റ്റ്യൻ, കെ.ഡി. ബിനീഷ്, സി. റ്റി. സജിമോൻ, ജോസഫ് മാണി, രഞ്ജിത്ത് കൊട്ടാരത്തിൽ, അനന്തകൃഷ്ണൻ, ജേക്കബ് സി. ജോസഫ് , സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. എം. തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. പി. ജോസ് എന്നിവർ പങ്കെടുക്കും.