മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് താലപ്പൊലി ഭക്തിസാന്ദ്രമായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
MARANGATTUPALLIKHOSHAYATHRA.jpg

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന്‍റെ സമാപന ദിവസമായ തിങ്കളാഴ്ച പാറപ്പനാല്‍ കൊട്ടാരത്തില്‍ നിന്ന് ടൗണ്‍ ചുറ്റി ക്ഷേത്രത്തിലേയ്ക്ക് നടത്തിയ വനിതകളുടെ താലപ്പൊലി ഘോഷയാത്ര  നൂറുകണക്കിന് ഭക്തജന സാന്നിദ്ധ്യം കൊണ്ട്  ശ്രദ്ധേയമായി. അലങ്കരിച്ച രഥത്തോടൊപ്പം നിരവധി കലാകാരന്മാര്‍ അണിനിരന്ന മേളവും ഗരുഡന്‍, മയില്‍ നൃത്തം എന്നിവയും അകമ്പടിയായി.

Advertisment

താലപ്പൊലി വരവേല്പിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധനയും മേളവും സമൂഹപറയും  പ്രസാദ സദ്യയും നടന്നു. തിരുവരങ്ങില്‍ നടത്തിയ വിവിധ പരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ. സുധീഷ്, കണ്‍വീനര്‍ കെ.കെ. നാരായണന്‍, ഡോ. ആര്യശ്രീ വിഷ്ണു, പഞ്ചായത്ത് വെെ.പ്രസിഡന്‍റ് ഉഷാ രാജു, മെമ്പര്‍മാരായ നിര്‍മ്മല ദിവാകരന്‍, സലിമോള്‍ ബെന്നി, ലതാ രാജു, ഓമന സുധന്‍, ശ്രീദേവി സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മികച്ച പരിപാടികള്‍ക്കുള്ള ദേവസ്വം ഉത്സവ പുരസ്ക്കാരം ശിവം കെെകൊട്ടികളി സംഘം, ശ്രീദുര്‍ഗ്ഗ തിരുവാതിര സംഘം, ഗവ. ആയുര്‍വേദ യോഗാ ക്ളബ്ബ്, മലയാള ബ്രാഹ്മണ ഭദ്രപദം തിരുവാതിര സംഘം, മോഹനന്‍ കടപ്ളാമറ്റം എന്നിവര്‍ക്ക് സമ്മാനിച്ചു.

നേരത്ത നടന്ന ചടങ്ങില്‍  കലാപരിപാടികളുടെ വേദിയായ `തിരുവരങ്ങി 'ന്‍റെ  ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ നിര്‍വ്വഹിച്ചു. മീനപൂര ദിവസം പതിവായുള്ള കലംകരിയ്ക്കല്‍- നിവേദ്യ വഴിപാടുകള്‍ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക് 12-ന് നടന്ന `പൂരം ഇടി' നടന്നു.

ഈ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ മാത്രം പ്രത്യേകമായുള്ള ആചാരപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദൂരങ്ങളില്‍ നിന്നുള്ള ഭക്തരും എത്തിച്ചേര്‍ന്നു. പൂരം ഇടി നടക്കുന്ന സമയത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. തുടര്‍ന്നു നട അടച്ച ക്ഷേത്ര മതില്ക്കകത്ത്  ഞായറാഴ്ച  മറ്റുള്ളവര്‍ക്കും  പ്രവേശനം നിഷിദ്ധമാണ്‌. വെെകിട്ട് ദീപാരാധനയോ വഴിപാടുകളോ  പതിവില്ല.

തിങ്കളാഴ്ച നടന്ന കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയും മേല്‍ശാന്തി പ്രവീണ്‍ തിരുമേനിയും  പ്രധാന കാര്‍മ്മികത്വം വഹിച്ചു.