മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ ശാസ്താവിന് അങ്കി സമര്‍പ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
thanka anki

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശാസ്താവിന്‍റെ ശ്രീകോവിലിലേയ്ക്ക് പുതിയ അങ്കി സമര്‍പ്പിച്ചു. 

Advertisment

marangatu

മരങ്ങാട്ടുപിള്ളി അമ്പാടിയില്‍ ഹരികൃഷ്ണന്‍ വഴിപാടായി മാന്നാറില്‍ നിന്ന് ഓടില്‍ തീര്‍ത്ത് എത്തിച്ചു സമര്‍പ്പിച്ച അങ്കി, ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ തിരുമേനി,  പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ്, പി.ജി.രാജന്‍,  കെ.കെ.നാരായണന്‍, രാധ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. 

പ്രദക്ഷിണ ഘോഷയാത്രയെ തുടര്‍ന്ന് ദീപാരാധനയും ഭജനയും അനുബന്ധ ചടങ്ങുകളും നടന്നു. 

marangatu ayyap

വൃശ്ചികം  ഒന്നു മുതല്‍ തുടര്‍ന്നുവരുന്ന മണ്ഡല മഹോത്സവം 41-ാം ദിവസമായ വ്യാഴാഴ്ച പൊതു ഭജനയോടെ സമാപിക്കും.

Advertisment