സ്‌കോൾ-കേരള കോഴ്സ് : മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഹയർ സെക്കൻഡറി ബോർഡിനു കീഴിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് വിഷയമാക്കി വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് റഗുലറായി പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

New Update
Plus two students

കോട്ടയം: സ്‌കോൾ-കേരള ഹയർ സെക്കൻഡറി അഡിഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

Advertisment

സംസ്ഥാന ഹയർ സെക്കൻഡറി ബോർഡിനു കീഴിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് വിഷയമാക്കി വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് റഗുലറായി പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

 ഒക്ടോബർ 10ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ 30 വരെയും 100രൂപ പിഴയോടെ നവംബർ 15വരെയും  www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  വിശദവിവരത്തിന് ഫോൺ: 0481 2300443, 9496094157.

Advertisment