ചങ്ങനാശ്ശേരി എക്‌സൈസ് ഓഫീസ് മന്ദിരം മന്ത്രി എം.ബി. രാജേഷ്  ഉദ്ഘാടനം ചെയ്യും

ചങ്ങനാശേരി ഗവൺമെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ തീയേറ്റർ ഹാളിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ -എക്‌സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും

New Update
MINISITER M B  RAJESH

കോട്ടയം: മൂന്നു കോടി രൂപ ചെലവിട്ടു നിർമിച്ച ചങ്ങനാശേരി എക്‌സൈസ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം  വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്   നടക്കും.

Advertisment

ചങ്ങനാശേരി ഗവൺമെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ തീയേറ്റർ ഹാളിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ -എക്‌സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്  ഉദ്ഘാടനം നിർവഹിക്കും.

 ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ റിപ്പോർട്ട് അവതരിപ്പിക്കും.

എക്‌സൈസ് കമ്മീഷണർ എ.ഡി.ജി.പി എം.ആർ അജിത് കുമാർ, ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ കെ.ഡി മോഹനൻ, മോളി ജോസഫ്, മണിയമ്മ രാജപ്പൻ, സുജാത സുശീലൻ, മിനി വിജയകുമാർ, നഗരസഭാംഗം ബീന ജോബി, എൻഫോഴ്‌സ്‌മെൻറ് അഡീഷണൽ എക്‌സൈസ് കമ്മീഷണർ എസ്. ദേവമനോഹർ, സൗത്ത് സോൺ ജോയിന്റ് എക്‌സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ.ആർ അജയ്, തഹസിൽദാർ എസ്.കെ ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഡി. സുഗതൻ, ബാബു കോയിപ്പുറം, അഡ്വ. ജി. രാധാകൃഷ്ണൻ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ഗോപൻ മണിമുറി, മാത്തുക്കുട്ടി പ്‌ളാത്താനം, ജെയിംസ് കാലാവടക്കൻ, മൻസൂർ പുതുവീട്, പി.എം കബീർ, ആൻ. മോഹൻകുമാർ, ടി.സജുകുമാർ എന്നിവർ പങ്കെടുക്കും.

Advertisment