എ.കെ ചന്ദ്രമോഹൻ ഗാന്ധീയനായി ജീവിച്ച വ്യക്തിത്വം: ഡോ: എം.സി ദിലീപ് കുമാർ

ഗാന്ധീയനായി ജീവിച്ചു മരിച്ച വ്യക്തിത്വത്തെയാണ് എ.കെ ചന്ദ്രമോഹനെന്ന നേതാവിൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായിരിക്കുന്നതെന്ന് കാലടി സംസ്കൃത സർവ്വകലാശാല മുൻവൈസ് ചാൻസിലറും കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ

New Update
CHANDRA

പാലാ: ഗാന്ധീയനായി ജീവിച്ചു മരിച്ച വ്യക്തിത്വത്തെയാണ് എ.കെ ചന്ദ്രമോഹനെന്ന നേതാവിൻ്റെ വിയോഗത്തിലൂടെ  നാടിന് നഷ്ടമായിരിക്കുന്നതെന്ന് കാലടി സംസ്കൃത സർവ്വകലാശാല മുൻവൈസ് ചാൻസിലറും കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ പറഞ്ഞു. 

Advertisment

M.C-DILEEP

ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച  മുതിർന്ന കോൺഗ്രസ് നേതാവും, മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.കെ .ചന്ദ്രമോഹനെ അനുസ്മരിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വന്തം ആരോഗ്യവും ,ആയുസ്സു പോലും മറന്ന് മരിക്കുന്ന നിമിഷം വരെ താൻ പ്രവർത്തിച്ച ഗാന്ധിയൻ പ്രസ്ഥാനത്തിനും ,കോൺഗ്രസിനും വേണ്ടി ആർജ്ജവത്തോടെ പ്രവർത്തിച്ച നിസ്വാർത്ഥനായിരുന്നു അദ്ദേഹം. 

സ്നേഹം കൊണ്ടും ,വശ്യമായ പ്രവർത്തനം കൊണ്ടും എതിരാളികളെപ്പോലും കീഴടക്കുന്ന സ്വഭാവ മഹിമയ്ക്കുടമയായിരുന്നു. 

സ്ഥാനമാനങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാനോ ,പരിഭവിക്കാനോ തയ്യാറാകാത്ത രാഷ്ടീയ സൗമ്യതയുടെ വേറിട്ട മുഖം കൂടിയായിരുന്നു ചന്ദ്രമോഹനെന്ന് ഡോ.എം.സി ദിലീപ് കുമാർ ഓർമ്മിച്ചു. 

MCD

Advertisment