/sathyam/media/media_files/2025/03/16/DucJJSzrfDxUKviigaOr.jpg)
കോട്ടയം നഗരത്തിലെ ലോഡ്ജില്‍ നിന്നും എം.ഡി.എം.എയുമായി ആറു പേർ പിടിയില്‍. എല്ലാവരും നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികള്‍.
പിടികൂടിയത് 17 ഗ്രാം എം.ഡി.എം.എ.
കോട്ടയം: നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്നും എം.ഡി.എം.എയുമായി ആറു പേർ പിടിയില്‍. എല്ലാവരും നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണ്.
ബാദുഷാ ഷാഹില്‍ (29), നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ ഇര്‍ഫാന്‍, ഷൈന്‍ ഷാജി, അഖില്‍ ഷിബു, ഏബല്‍ ജോണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നു 17 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ബാദുഷാ ഷാഹില്‍ മയക്കുമരുന്നു മോഷണം പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്.
ഇന്നു വൈകിട്ട് മൂന്നു മണിയോടെയായിരുന്നു റെയിഡ്. ബാദുഷാ നഗരത്തില്‍ എത്തിയതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്നു ദിവസങ്ങളായി പോലീസ് സംഘം ഇയാളുടെ ഇടപാടുകള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് ഇന്ന് കോട്ടയം നഗരത്തില്‍ ലോഗോസ് ജംഗ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ചു സംഘം പ്രവര്‍ത്തിക്കുന്നതായ വിവരം ലഭിച്ചത്.
തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us