/sathyam/media/media_files/KnEM4FMxKhleCggA9xBc.jpg)
ഇടമറ്റം: മീനച്ചിൽ കൃഷിഭവന്റെയും മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം സമുചിതമായി ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വ്യത്യസ്ത വിഭാഗങ്ങളിലായി മികച്ച 10 കർഷകരെ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകനായി അഗസ്തി കെ. എം കാഞ്ഞിരത്തും കുന്നലിനെ തിരഞ്ഞെടുത്തു.
എം എ ജോസഫ് (അപ്പച്ചൻ മുണ്ടാട്ട് )മെമ്മോറിയൽ മികച്ച കർഷകനുള്ള ക്യാഷ് അവാർഡ് 4001/-രൂപ അഗസ്തി കെ. എം കരസ്തമാക്കി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ മെമ്പർമാരായ ബിജു ടി.ബി, ഇന്ദു പ്രകാശ്, പുന്നൂസ് പോൾ,ജോയി സെബാസ്റ്റ്യൻ കുഴിപ്പാല, ഷേർലി ബേബി, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, വിഷ്ണു പി.വി, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്,
ബിന്ദു ശശികുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കാർഷിക വികസന സമിതി അംഗം എൻ. സി തോമസ് നീലിയറ, കൃഷി ഉദ്യോഗസ്ഥരായ വിൻസെന്റ് സെബാസ്റ്റ്യൻ, നീതു വർഗീസ്, ഫസീന ബീവി, കൃഷി ഓഫീസർ അഖിൽ കെ രാജു തുടങ്ങിയവർ സംസാരിച്ചു.കാർഷിക പ്രശ്നോത്തരി മത്സരത്തിനും സമ്മാനദാനത്തിനും ശേഷം പരിപാടി അവസാനിച്ചു.
അവാർഡ് ലഭിച്ചവർ
1.മികച്ച ബാലകർഷകൻ -അദ്വൈത് സി വി ചേമ്പ്ലാനിക്കൽ
2.മികച്ച കർഷകൻ- അഗസ്തി കെ എം കാഞ്ഞിരത്തും കുന്നേൽ
3.മികച്ച വനിത കർഷക- ജിഷ ജോജി കല്ലക്കുളം
4.മികച്ച തേനീച്ച കർഷകൻ- തോമസ് മാത്യു മണ്ഡപത്തിൽ
5.മികച്ച മുതിർന്ന കർഷകൻ - വർക്കി പി വി വാട്ടപ്പള്ളി
6.മികച്ച യുവ കർഷകൻ - ജോബിൻ ജോസ് താഴത്ത് വീട്ടിൽ
7.മികച്ച ജൈവ കർഷകൻ - അഭിലാഷ് തോമസ് ഈറ്റത്തോട്
8.മികച്ച എസ് സി കർഷക- ഉഷാദേവി അജി കിഴക്കയിൽ
9.മികച്ച കർഷക തൊഴിലാളികൾ - വി റ്റി മാത്യു വരകിൽ,
കെ സി കുട്ടായി കണ്ണാട്ടുകുന്നേൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us