/sathyam/media/media_files/2025/10/07/melukavu-2025-10-07-22-36-04.jpg)
മേലുകാവ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ വികസനസദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന സോമൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി പോൾ ബേബി സാമുവൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോസുകുട്ടി വട്ടക്കാവുങ്കൽ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. .
കുടിവെള്ള പ്രശ്നം പരിഹരിക്കുക, സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സയടക്കമുള്ള സൗകര്യങ്ങളുടെ കുറവ് പരിഹരിക്കൽ, പഞ്ചായത്തിലുടനീളം ടൂറിസം മേഖലയിലെ വികസനം നടപ്പാക്കൽ തുടങ്ങിയ വികസന ആവശ്യങ്ങൾ ചർച്ചയിൽ ഉയർന്നു.
ചടങ്ങിൽ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്കുപഞ്ചായത്തംഗം ജെറ്റോ ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. അനുരാഗ്, ബിൻസി ടോമി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ബേബി, ഷീബാമോൾ ജോസഫ്, അലക്സ് റ്റി.ജോസഫ്, അഖില മോഹൻ, ബിജു സോമൻ, തോമസ് സി. വടക്കേൽ, ഡെൻസി ബിജു, എന്നിവർ പങ്കെടുത്തു.