കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബിരുദ പരീക്ഷകള്‍ മാറ്റിവച്ചെന്ന വിവരം ഉള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ് കണ്ട് സര്‍വകലാശാലയുമായി ബന്ധപ്പെട്ടത് നിരവധി വിദ്യാര്‍ഥികള്‍.
കൂടുതല്‍ വിദ്യാര്‍ഥികള്‍ അന്വേഷണങ്ങളുമായി എത്തിയതോടെ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
ഏപ്രില്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ബിരുദ പരീക്ഷകള്‍ക്ക് മാറ്റമില്ല. സര്‍വകലാശാലയുടെ പേരില്‍ വ്യാജ രേഖകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.