/sathyam/media/media_files/2025/11/05/muslim-league-2025-11-05-19-14-49.jpg)
കോട്ടയം: കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യമായി മുസ്ലീം ലീഗ്. കഴിഞ്ഞ തവണ കോൺഗ്രസിൻ്റെ സമ്മർദത്തിനു വഴങ്ങിയെങ്കിലും ഇക്കുറി വിട്ടുവീഴ്ചയ്ക്ക് ലീഗ് തയാറല്ല. അധികം വന്ന ഡിവിഷനിലും വാർഡുകളിലും ലീഗ് കണ്ണുവെക്കുന്നു.
ജില്ലാ പഞ്ചായത്തിലാണ് മുസ്ലീം ലീഗ് സീറ്റ് കണ്ണു വെച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും അവസാന നിമിഷം വരെ ജില്ലാ പഞ്ചായത്ത് സീറ്റിനായി മുസ്ലീംലീഗ് സമര്‍ദം ചെലുത്തിയെങ്കിലും ലഭിച്ചില്ല.
ഇത്തവണ ഒരു ഡിവിഷന്‍ വര്‍ധിച്ച സാഹചര്യത്തില്‍ പിന്നോട്ടുപോകേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.
/filters:format(webp)/sathyam/media/media_files/2025/11/05/muslim-league1-2025-11-05-19-18-00.jpg)
മുണ്ടക്കയമോ, എരുമേലിയോ ലഭിക്കണമെന്നാണു ലീഗിന്റെ ആവശ്യം. കോണ്‍ഗ്രസ് ഈ ആവശ്യത്തോട് യോജിക്കുന്നില്ല.
മറ്റു ഘടകകക്ഷിലും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചാത്ത് സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. പഞ്ചായത്തുകളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സമര്‍ദതന്ത്രമായാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിനെ കാണുന്നത്.
അതേസമയം, തങ്ങളുടെ അംഗബലം ജില്ലയിൽ വർധിച്ചത് ലീഗും ചൂണ്ടിക്കാട്ടുന്നു. അർഹിക്കുന്ന പ്രാധാന്യം ജില്ലയിൽ തങ്ങൾക്കു വേണമെന്നാണ് ലീഗിൻ്റെ ആവശ്യം.
അതേ സമയം, തെരഞ്ഞെടുപ്പിനു മുന്നൊരുക്കങ്ങൾ യു.ഡി.എഫ് നടത്തിവരികയാണ്.
പ്രാദേശിക തലത്തില്‍ യു.ഡി.എഫ്. പദയാത്രയകളും സമ്മേളനങ്ങളും പുരോഗമിക്കുന്നു. പ്രശ്നങ്ങളില്ലാതെ ജില്ലയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാനാകുമെന്നാണ് യു.ഡി.എഫിൻ്റെ പ്രതീക്ഷ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us