/sathyam/media/media_files/2025/10/11/divident-2025-10-11-18-20-41.jpg)
കോട്ടയം: മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് 24-25 വർഷലാഭത്തിൽ നിന്ന് സഹകാരികൾക്ക് അനുവദിച്ച ഡിവിഡന്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പരിധിയിലെ കിടപ്പു രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ ഉത്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായരും കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള സഹായത്തിന്റെ ഉത്‌ഘാടനം മുൻ പ്രസിഡന്റ് കെ യൂ വർഗീസും നിർവഹിച്ചു.
ബാങ്കിലെ വ്യാപാര സ്ഥാപനങ്ങളിലെ ഇടപാടുകാർക്കുള്ള ഡിസ്‌കൗണ്ട് കൂപ്പൺ വിതരണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഫി ജോസഫ് നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ വെച്ച് ക്യാഷ് അവാർഡും മോമെന്റൊയും നൽകി ആദരിച്ചു.
ബാങ്ക് പ്രസിഡന്റ് ബാബു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ടി സന്തോഷ് ( സി പി ഐ എം),ലൂക്ക മംഗളായിപറമ്പിൽ (കേരള കോൺഗ്രസ് എം ), തോമസ് മുണ്ടുവേലി ( കേരള കോൺഗ്രസ് - ജെ ) വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവ മേഖല പ്രസിഡന്റ് രാജുമോൻ പഴയംപിള്ളി, വ്യാപാരി സമിതി പ്രസിഡന്റ് ടി എം രാജൻ, ബോർഡ് അംഗങ്ങളായ സാബു എം ആർ, ബിജു ചാക്കപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.