/sathyam/media/media_files/2025/08/30/photos45-2025-08-30-11-20-50.jpg)
മുണ്ടക്കയം: കോരുത്തോട് കൊമ്പുകുത്തിയില്‍ വീട് തകര്‍ത്തു കാട്ടാന, കാട്ടന ആക്രമണം പതിവായതോടെ ജനം ഭീതിയില്‍. മേഖലയില്‍ ഏറെ നാളായി കാട്ടാനശല്യം അതി രൂക്ഷമാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കൊമ്പുക്കുത്തിയില്‍ പുളിക്കല്‍ പത്മനാഭപിള്ളയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി ആക്രമണം നടത്തിയിരുന്നു. ആനയെ കണ്ടു ഭയന്ന് വീട്ടുകാര്‍ നിലവിളിച്ചതോടെ ആന വീടിന്റെ കതക് കുത്തി പൊളിച്ചു. വീടിനകത്തുണ്ടായിരുന്ന കട്ടില്‍, മേശ, ടിവി അടക്കമുള്ള ഗ്രഹോപകരണങ്ങളും നശിപ്പിച്ചു.
വീട്ടുകാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കാട്ടാന ഇവിടെ നിന്നും മടങ്ങിയത്.
നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ പേരിന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുമെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങുകയാണ്.
സംരക്ഷണ വേലികള്‍ നിര്‍മ്മിക്കുമെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.