മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം സി.എസ്.ഐ. പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേഖാദാസ് അധ്യക്ഷത വഹിച്ചു.

New Update
VIKASANA SADAS


കോട്ടയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

Advertisment

മുണ്ടക്കയം സി.എസ്.ഐ. പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേഖാദാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് വികസനരേഖ പ്രകാശനം ചെയ്യുകയും മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ സുമേഷും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ അഹ്‌മദും അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീലാമ്മ ഡൊമിനിക്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.ആര്‍. അനുപമ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.വി. അനില്‍കുമാര്‍, ഷിജി ഷാജി, സുലോചന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. ഫൈസല്‍മോന്‍, പ്രസന്ന ഷിബു, ദിലീഷ് ദിവാകരന്‍, കെ.എം. സോമരാജന്‍, പി.എം. രാജേഷ്, ബിന്‍സി മാനുവല്‍, കെ.ടി. റേച്ചല്‍, അസിസ്റ്റന്‍റ് സെക്രട്ടറി എസ്. ഗംഗ എന്നിവര്‍ പങ്കെടുത്തു.

Advertisment