കൂത്താട്ടുകുളം: കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് കെഎസ്ആർടിസി കൂത്താട്ടുകുളം യൂണിറ്റിൽനിന്നും ആഗസ്റ്റ് 4,നു രാവിലെ 06.15മണിക്ക് ആരംഭിക്കുന്ന രീതിയിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നു. കെഎസ്ആർടിസിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് , പ്രത്യേക ക്യു സംവിധാനം രാമപുരത്ത് ഒരുക്കിയിട്ടുണ്ട്.
യൂണിറ്റ് കോ -ഓർഡിനേറ്ററുടെ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങളൊരുക്കി വളരെ പെട്ടന്ന് ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന രീതിയിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
രാമപുരത്തെ നാലമ്പലദർശനത്തിന് ബജ്റ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ബുക്ക് ചെയ്ത തീർഥാടകാരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകളിൽ നാലമ്പലങ്ങിൽ എത്തിക്കുന്നത്.
കർക്കിടക മാസത്തിന്റെ പുണ്യ നാളുകളിൽ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘന ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശനം നടത്തുന്ന ആചാരമാണ് നാലമ്പല ദർശനം. അൻപതു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നമ്പര്‍: 9447223212, 94978 83291