ദേശീയ ഉപഭോക്തൃ അവകാശദിനം ആചരിച്ചു

New Update
national consumer rights day

കോട്ടയം: ഭക്ഷ്യ-പൊതുവിതരണ വകുപ്പും ജില്ലാ ഉപഭോക്തൃകാര്യ വകുപ്പും ചേര്‍ന്ന് ദേശീയ ഉപഭോക്തൃ അവകാശദിനം ആചരിച്ചു. കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടന്ന പരിപാടി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
 
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി  സെക്രട്ടറി  സബ് ജഡ്ജ് ജി. പ്രവീണ്‍ മുഖ്യാതിഥിയായി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് വി.എസ്. മനുലാല്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ സജി കൊടുവത്ത്  മുഖ്യപ്രഭാഷണം നടത്തി.  
 
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗങ്ങളായ ആര്‍. ബിന്ദു, കെ.എം. ആന്റോ, ജില്ലാ ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്  അഡ്വ. സി.എസ്. ഗിരിജ, ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ സെക്രട്ടറി അഡ്വ. പി.ബി. മജേഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.കെ. ഷൈനി, പി.ഐ. മാണി, രാജി ചന്ദ്രന്‍ കുളങ്ങര,കെ.ഡി. ശിവമണി, ജില്ലാ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ബി. അജി എന്നിവര്‍ പങ്കെടുത്തു.

Advertisment
Advertisment