എന്‍സിസി റിപ്പബ്ലിക് ക്യാമ്പിലേക്ക് ആദിത്യ മനോജ്

വിവിധ തലങ്ങളിലുള്ള 10 ദശ ദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആദിത്യ മനോജിനെ തിരഞ്ഞെടുത്തത്. 

New Update
adithya manoj

ഉഴവൂര്‍ : ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ആദിത്യ മനോജ് പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള 10 ദശ ദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആദിത്യ മനോജിനെ തിരഞ്ഞെടുത്തത്. 

Advertisment

റിപ്പബ്ലിക് ഡേ ക്യാമ്പിലേക്ക് 

കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റില്‍ നിന്ന് 108 കേഡറ്റുകളാണ് ജനുവരി ഒന്നു മുതല്‍  29 വരെ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ഡേ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 


പാലാ  മുരിക്കുംപുഴ സ്വദേശികളായ വെട്ടത്ത് വീട്ടില്‍ മനോജ് കെ കെ യുടെയും പ്രിയ മനോജിന്റെയും മകളായ ആദിത്യ മനോജ് രണ്ടാം വര്‍ഷ  ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിനി ആണ്. 


ആദിത്യ  മനോജിനെ 17 കേരള ബറ്റാലിയന്‍  കമാന്‍ഡിങ് ഓഫീസര്‍  കേണല്‍ ജിപി സിംഗ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിന്‍സി ജോസഫ്, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ജെയ്‌സ് കുര്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.

Advertisment