കട്ടില്‍ എവിടെ പോയ്..കൂരോപ്പട പഞ്ചായത്തില്‍ വയോജനങ്ങൾക്ക് വിതരണത്തിനെത്തിച്ചതിൽ നിന്നു രണ്ടു കട്ടില്‍ കാണാനില്ലെന്ന് ആക്ഷേപം, സി.സി.ടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിക്കണമെന്ന് ആവശ്യം.

വയോജനങ്ങള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ബാക്കിവന്ന കട്ടിലുകൾ കാണാനില്ല

New Update
bed

കോട്ടയം :  കൂരോപ്പട  പഞ്ചായത്തില്‍ വയോജനങ്ങൾക്ക് വിതരണത്തിനെത്തിച്ച കട്ടില്‍ കാണാനില്ലെന്നു ആക്ഷേപം. വയോജനങ്ങള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ബാക്കിവന്ന കട്ടിലുകളാണ്  കാണാതായത്. വിതരണം ചെയ്ത കട്ടിലുകളിൽ രണ്ടെണ്ണം ബാക്കി വന്നിരുന്നു. ഇത് പഞ്ചായത്ത് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് കട്ടില്‍ ആരും കണ്ടില്ലെന്നാണ് പറയുന്നത്. 

Advertisment

 ഓഫീസിലുമില്ല. ഇതോടെ പഞ്ചായത്ത് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണക്കണമെന്ന് ആവശ്യവുമായി മെമ്പര്‍മാര്‍ പഞ്ചായത്തില്‍ എത്തി. ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ കട്ടില്‍ കാണാതായത് ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കട്ടില്‍ പഞ്ചായത്തിലെ തന്നെ മെമ്പറുടെ വീട്ടില്‍ ഉണ്ടെന്നുള്ള പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സംഭവം പഞ്ചായത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്

Advertisment