/sathyam/media/media_files/2025/10/13/old-2025-10-13-20-03-21.jpg)
കല്ലറ: ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ എടാട്ടുപറമ്പിൽ വീട്ടിൽ തങ്കമ്മ -85 വാർദ്ധക്യ സഹജമായ അസുഖത്താൽ ഒറ്റപ്പെട്ടു പോയി.
ആരും സംരക്ഷിക്കുവാനും നോക്കുവാനും ഇല്ലാതായ തങ്കമ്മ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിനെ വിവരം അറിയിച്ചതനുസരിച്ച് പ്രസിഡന്റ് നിത്യസഹായകന്റെ അമ്മ വീട്ടിൽ ഏറ്റെടുക്കാമോ എന്ന ആഭ്യർത്ഥന നിത്യ സഹായകൻ സ്വീകരിച്ചു.
അമ്മയെ നിരവധി നാട്ടുകാരുടെ സാന്നിധ്യത്തിൽ വച്ച് പ്രസിഡന്റ് ജോണി തോട്ടുങ്കലിൽ നിന്നും നിത്യസഹായകൻ പ്രസിഡന്റ് അനിൽ ജോസഫും, അമ്മ വീട് സെക്രട്ടറി സിന്ധു വി.കെയും രക്ഷാധികാരി തോമസ് അഞ്ചിൽ, അർജ്ജുൻതൈക്കൂട്ടത്തിൽ, സുരേന്ദ്രൻകെ.കെ, ക്ലാരമ്മ ബാബു, റൂബി തോമസ് കുര്യന്തടം, വിജു നായർ, രാജപ്പൻ വി.കെ എന്നിവർ ചേർന്ന് ഏറ്റെടുത്തു. അമ്മ വീട്ടിൽ എത്തിയ തങ്കമ്മ അമ്മയെ നേഴ്സിംഗ് ചാർജ്ജ് റീത്ത ജയിസൺ, സൗമ്യ,ജയശ്രീ സുരേന്ദ്രൻ, എന്നിവർ പൂചെണ്ട് നൽകി സ്വീകരിച്ചു.