/sathyam/media/media_files/2025/11/09/old-age-women-2025-11-09-19-13-25.jpg)
കോട്ടയം : വീട്ടില്‍ വയോധികരെ തനിച്ചാക്കി പോകുന്നത് സുരക്ഷിതല്ല. വയോധികരെ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍ സജീവമാവുകയാണ്. തടയാന്‍ ശ്രമിച്ചാൽ അക്രമിച്ചു പരുക്കേല്‍പ്പിക്കാന്‍ പോലും ഇക്കൂട്ടര്‍ക്ക് മടിയില്ല.
കോട്ടയത്ത് ഒരാഴ്ചക്കിടെ വയോധിക്കര്‍ക്കു നേരെ രണ്ടു മോഷണ ശ്രമങ്ങളാണ് നടന്നത്.
കുറിച്ചി ഹോമിയോ കോളജിനു സമീപത്തെ നാലും കൂടിയ ജങ്ഷനിലാണ് ഇന്നു മോഷണം നടന്നത്. റോഡിനോട് തൊട്ടു ചേര്‍ന്നു നല്‍ക്കുന്ന വീട്ടില്‍ മോഷണം നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
വയോധികയായ തെക്കേപ്പറമ്പില്‍ അന്നമ്മ (80) യുടെ വളയാണ് മോഷണം പോയത്. ഇന്നു രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
അന്നമ്മയും മക്കളുമാണു വീട്ടില്‍ താമസിക്കുന്നത്. രാവിലെ മക്കള്‍ പള്ളിയില്‍ പോയ സമയത്താണു വീട്ടില്‍ മോഷണം നടന്നത്.
/filters:format(webp)/sathyam/media/media_files/2024/12/05/GmoWsTypvVQFDAffXNTM.jpeg)
മക്കള്‍ പള്ളിയില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ കയ്യില്‍ മുറിവേറ്റ നിലയില്‍ അന്നമ്മ മുറിയില്‍ വീണു കിടക്കുകയായിരുന്നു.
രാവിലെ വീട്ടില്‍ എത്തിയ മോഷ്ടാവ് ഇവരെ അടിച്ചു വീഴ്ത്തി വള കവരുകയായിരുന്നു എന്നാണ് സംശയം. വള മുറിച്ചു മാറ്റുന്നതിനിടെ ഇവരുടെ കയ്യില്‍ മുറിവേറ്റിട്ടുണ്ട്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നവംബര്‍ മൂന്ന് തിങ്കളാഴ്ച സമാന രീതിയിലുള്ള മോഷണം കോട്ടയം നാഗമ്പടത്തും നടന്നിരുന്നു.
നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടില്‍ രത്നമ്മയെ (63) ആക്രമിച്ചാണു പ്രതി മാല കവര്‍ന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു കവര്‍ച്ച നടന്നത്.
നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്നമ്മ. ഉച്ചയ്ക്ക് ഇവരുടെ കടയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കഴുത്തില്‍ക്കിടന്ന മാലയുമായി പ്രതി രക്ഷപെട്ടു.
ഈ കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടയാണു സമാനമായ മറ്റൊരു മോഷണവും ഉണ്ടായിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും വീടുകളില്‍ സുരക്ഷയില്ലാത്ത സ്ഥിതിയാണെന്നും പ്രദേശവാസികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
മക്കള്‍ വിദേശത്തേക്കു പോയ പല വീടുകളിലും വയോധികര്‍ മാത്രമാണ് താമസിക്കുന്നത്. ഇത്തരം സ്ഥലങ്ങള്‍ തെരഞ്ഞെു പിടിച്ചു അക്രമം നടത്തി കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ സജീവമായതോടെ ഇവരും ഭീതിയിലാണ് കഴിയുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പോലീസ് ഇടപെടണമെന്നാണ് ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us