/sathyam/media/media_files/2025/10/22/sex-racket-2025-10-22-11-06-08.jpg)
കോട്ടയം: കൊച്ചി, കോഴിക്കോട്, തീരുവനന്തപുരം നഗരങ്ങൾ കേന്ദ്രീകരിച്ച് വൻകിട ഓൺ ലൈൻ പെൺവാണിഭ സംഘം സജീവം. ഈ സംഘത്തിൽ 18 വയസ്സ് പ്രായം മുതൽ 35 വയസ് വരെ പ്രായമുള്ളവരുണ്ട്.
കൂടുതലും കോളേജ്, നഴ്സിംഗ്, ഐ.ടി മേഖലയിൽ പഠിക്കുന്നവരും, ജോലി ചെയ്യുന്നവരുമാണ് എന്നുള്ളതാണ് ഞെട്ടിക്കുന്ന വിവരം.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഓൺലൈൻ ഏജൻസികൾക്കാണ് കേരളത്തിലെ പെൺവാണിഭത്തിൻ്റെ ചുമതല. ഇവിടെ നടത്തിപ്പുകാർ മലയാളികളും.
ഒരു നിശ്ചിത തുക ബുക്കിംഗ് ഫീസ് അടച്ച് കഴിഞ്ഞാൽ ഉപദോക്താവിന് അഭിരുചി അനുസരിച്ച് പെൺകുട്ടികളെ തെരഞ്ഞെടുക്കാൻ ഫോട്ടോ നടത്തിപ്പുകാർ വാട്സ് ആപിൽ അയച്ച് നൽകും, തെരെഞ്ഞെടുത്താൽ എത്തിചേരേണ്ട സ്ഥലവും, ഹോട്ടലും ഗൂഗിൾ മാപ്പ് സംഹിതം ബുക്ക് ചെയ്യതയാൾക്ക് സംഘം കൈമാറുകയാണ് ചെയ്യുക.
അവിടെ കൃത്യമായി എത്തീയാൽ ഒരു തുക മണിക്കൂറിന് 3000 മൂതൽ 10000 രൂപ വരെ ഗുഗിൾ പേ, അല്ലെങ്കിൽ ജിപേ ചെയ്യുവാൻ സംഘം ആവശ്യപ്പെടും. ഇതിൽ ഹോട്ടൽ മുറിയുടെ വാടക ഉൾപ്പെടെയുള്ള ചേർത്താണ് തുക നിശ്ചയീച്ചിട്ടുള്ളത്.
ഈ തുക അടച്ചാൽ ഉടൻ നേരിട്ട് ഉപഭോക്താക്കൾക്ക് ഫോൺ കോൾ വരും പെൺകുട്ടിയുടെ സുരക്ഷിതത്വത്തിനായി 5000രൂപ മുതൽ 20000 രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കാൻ നിർദ്ദേശവരും. ഇതും മണിക്കൂർ അനുസരിച്ചാണ് തുക നിശ്ചയിയിച്ചിട്ടുള്ളത് .
സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് കഴിഞ്ഞാൽ ഉപഭോക്താവിന് യുവതി താമസിക്കുന്ന ഹോട്ടൽ മുറിയുടെ നമ്പർ തരും. ഇതോടെ ഹോട്ടലിലെ ആരോടും ചോദിക്കാതെ മുറിയിൽ എത്താം, ഈ ഇടപാടിൽ ഹോട്ടലുകാർക്ക് ലാഭമാണ്.
ഇതേരീതിയിൽ ഓരോ ജില്ലയിലും ഓൺലൈൻ പെൺവാണിഭം കൊഴുക്കുന്നുണ്ടെന്നാണ് വിവരം. റൂമിൽ ചെല്ലുന്നതിന് മുമ്പ് കസ്റ്റമർക്ക് അവസാന സന്ദേശവും വാട്സ് ആപിൽ ലഭിക്കും.
സമയം കഴിഞ്ഞ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി കഴിഞ്ഞാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു തരുമെന്നും, അതിനായി ഗൂഗിൾ പേ നമ്പർ,ജീ പേ നമ്പർ നൽകുവാൻ നടത്തിപ്പുകാർ അറിയിക്കും.
എന്നാൽ ഓൺലൈനിൽ ഫോട്ടോ കണ്ട് ബുക്ക് ചെയ്യുത് യുവതിയായിരിക്കില്ല ഹോട്ടൽ മുറിയിൽ ഉണ്ടാകുക. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ദിവസവും നടക്കുന്നത്.
കേരളത്തിൽ ഈ ഓൺലൈൻ പെൺവാണിഭ ചതിക്കുഴികളിൽ വീഴുന്ന ആളുകളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. പെൺവാണിഭ സംഘം ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും, ആവശ്യപ്പെട്ട പണവും ആവശ്യക്കാർ ആദ്യമേ അടച്ച് കഴിഞ്ഞാൽ പിന്നെ ഈ സംഘാം​ഗങ്ങളെ തിരിച്ച് കോൺടാക്റ്റ് ചെയ്യാനും സാധിക്കാറില്ല.
ഇത്തരത്തിൽ ചതിക്കുഴികളിൽ വീഴുന്നവർ നാണക്കേടും മാനഹാനിയും ഭയന്ന് പൊലീസിൽ പരാതിപ്പെടാറില്ല. അതുതന്നെയാണ് ഇത്തരത്തിലുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് സംഘങ്ങൾ വീഴാതെ നിലനിൽക്കുന്നതും.
ഇതുപോലെയുള്ള ഓൺലൈൻ റാക്കറ്റുകൾക്ക് എതിരെ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നിയമനടപടികൾ സ്വീകരിക്കാൻ വൈകും തോറും കേരളത്തിൽ ഓൺലൈൻ പെൺവാണിഭം സജീവമായി പ്രവർത്തിക്കും എന്നതാണ് വാസ്തവം.