/sathyam/media/media_files/2025/11/15/img86-2025-11-15-10-28-17.jpg)
കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ഒരു സീറ്റ് നല്‍കാന്‍ യു.ഡി.എഫ് സഖ്യത്തില്‍ ധാരണയായതോടെ ലീഗ് കോട്ടയത്ത് കുറിച്ചത് ചരിത്ര നേട്ടം.
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് മത്സരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ആറ് ദിവസത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമായത്.
പ്രവര്‍ത്തകര്‍ ഇല്ലാത്ത കേരളാ കോണ്‍ഗ്രസിന് എട്ടു സീറ്റു നല്‍കാമെങ്കില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടു സീറ്റു നല്‍ക്കൂടാ എന്നായിരുന്നു ലീഗിന്റെ ചോദ്യം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയായിരുന്നു ലീഗിനെ അനുനയിപ്പിച്ചു പിന്‍മാറ്റിയത്.
ജില്ലായില്‍ ലീഗിന് സീറ്റുനല്‍കിയാലുള്ള പ്രതിസന്ധി വലുതായിരിക്കുമെന്നു ഉമ്മന്‍ ചാണ്ടി ലീഗിനെ ബോധ്യപ്പെടുത്തി. ഇതോടെ ലീഗ് മനസില്ലാമനസോടെ പിന്‍മാറി.
ഇക്കുറി തടസം നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി ഇല്ലാത്തും ലീഗിന്റെ പിടിവാശിക്കു വഴങ്ങാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിച്ചു.
അപ്പോഴും ലീഗിന് നല്‍കേണ്ട സീറ്റ് ഏതാണെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ബാക്കിയാണ്. മുണ്ടക്കയം, എരുമേലി ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്ന് ലീഗിന് നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍, ഈ രണ്ടു സീറ്റുകളും വിട്ടു നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
കിട്ടുന്ന ഏതു സീറ്റിലും തങ്ങള്‍ മത്സരിക്കുമെന്നാണ് ലീഗ് പറയുന്നത്. അതേസമയം, സീറ്റ് ചര്‍ച്ച ഇനിയും നീളാന്‍ ഇടയുണ്ട്. ഈ തീരുമാനം കോട്ടയം ജില്ലയിലെ യു.ഡി.എഫ്. രാഷ്ട്രീയത്തില്‍ ഒരു പുതിയ അധ്യായം കുറിക്കും.
മുസ്ലിം ലീഗിന്റെ പ്രാദേശിക സ്വാധീനം വിപുലീകരിക്കാന്‍ ഈ നീക്കം സഹായകമാകും എന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ലീഗിന് സീറ്റ് നല്‍കിയതില്‍ അതൃപ്തി പുകയാന്‍ കാരണമാകുമെന്ന ആശങ്കയുണ്ട്. ക്രൈസ്തവര്‍ കൂടുതല്‍ ഉള്ള ജില്ലയില്‍ ലീഗിന് സീറ്റ് നല്‍കിയത് രാഷ്ട്രീയ തിരിച്ചടിയായി മാറുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിൽ ഒരു വിഭാഗത്തിനുള്ളത്.
കേരളാ കോണ്‍ഗ്രസിന് സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ പ്രാദേശിക തലത്തില്‍ കൂട്ട രാജിയാണ് നടക്കുന്നത്. ലീഗിന് സീറ്റ് നല്‍കിയതോടെ ഇതു വീണ്ടും വര്‍ധിക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us