മറവൻതുരുത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മന്ത്രി ഒ.ആർ. കേളു നാടിന് സമർപ്പിച്ചു

New Update
OR KELU AMBEDKAR GRAMAM 13-10-25 two

കോട്ടയം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഐ.എച്ച്.ഡി.പി നഗറിൽ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം നടപ്പാക്കിയ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നാടിന് സമർപ്പിച്ചു. 

Advertisment

സമൂഹത്തിൻ്റെ താഴെത്തട്ടു വരെ വികസനം എത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതിൻ്റെ തെളിവാണ്  അംബേദ്കർ ഗ്രാമവികസനം  പോലുള്ള പദ്ധതികൾ. 
  
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ നിരവധി പദ്ധതികൾ നടപ്പാക്കി.ഡിജിറ്റൽ സർവകലാശാലയിലൂടെ 130 കുട്ടികൾക്ക്  നവീനതൊഴിലുകളിൽ നൈപുണ്യ പരിശീലനം നൽകി. 115 പേർക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ  ജോലി സാധ്യമാക്കി. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി  ഒൻപതു വർഷത്തിനിടയിൽ 750 കോടി രൂപ ചെലവിട്ടു.

മറവൻതുരുത്ത്  ഐ.എച്ച്.ഡി.പി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി .പ്രീതി, വൈസ് പ്രസിഡൻറ് വി .ടി പ്രതാപൻ, ജില്ലാ പഞ്ചായത്ത് അംഗം പി. എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സീമ ബിനു, ബിന്ദു പ്രദീപ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ സാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ അരുൺരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ താജു, മനു സിദ്ധാർത്ഥൻ, എം.ആർ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Advertisment