സ്ത്രീ സുരക്ഷാ സന്ദേശവുമായി 'ഓറഞ്ച് ദി വേൾഡ്' കാമ്പയിൻ

ക്യാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റ് അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന മാരത്തൺ രാവിലെ എട്ടിനു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്യും

New Update
chetan

കോട്ടയം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഓറഞ്ച് ദി വേൾഡ്' കാമ്പയിന് ജില്ലയിൽ ബുധനാഴ്ച (നവംബർ 26) തുടക്കം.

Advertisment

ക്യാമ്പയിനിന്റെ ഭാഗമായി കളക്ടറേറ്റ് അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന മാരത്തൺ രാവിലെ എട്ടിനു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുനക്കര ഗാന്ധി സ്‌ക്വയർ വരെയാണ് മാരത്തൺ. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് മുഖ്യ സന്ദേശം നൽകും.

ഫെഡറൽ ബാങ്ക് നാഗമ്പടം ശാഖ, നാഷണൽ സർവീസ് സ്‌കീം കോട്ടയം യൂണിറ്റ്, നാഷണൽ കേഡറ്റ് കോർപ്‌സ് കോട്ടയം ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

 മാരത്തണിനുശേഷം മാന്നാനം കെ.ഇ. കോളജിൽ ഫ്‌ളാഷ് മോബും സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സിന്റെ നേതൃത്വത്തിലുള്ള സുംബാ ഡാൻസും ഈ കാമ്പയിന്റെ ഭാഗമായി അരങ്ങേറും.

Advertisment