ഒരുമയുടെ ഏഴാമത് വാർഷികാഘോഷം നടന്നു

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഏഴാമത് വാർഷിക ആഘോഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു

New Update
oruma njeezhoor

ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഏഴാമത് വാർഷിക ആഘോഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം
ശരത്ശശി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ഒരുമയുടെ പ്രസിഡന്റ് കെ. കെ ജോസ് പ്രകാശ് സ്വാഗതം ആശംസിച്ചു. ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാദർ ഫിലിപ്പ് രാമചരനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.

Advertisment

oruma njeezhoor1

ഒരുമ നിർമ്മിച്ച സ്നേഹാലയത്തിൻ്റെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് നിർവഹിച്ചു. ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു മോൾ ജേക്കബ് നിർവഹിച്ചു.

1oruma njeezhoor

ചടങ്ങിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുദാമശു, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വാർഡ് മെമ്പർമാരായ ബോബൻ മഞ്ഞളാമലയിൽ, ശ്രീലേഖ മണിലാൽ, എസ്.എൻ.ഡി.പി.ശാഖ സെക്രട്ടറി പി. എസ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

oruma njeezhoor2

 ചടങ്ങിൽ 30 നിർധന രോഗികൾക്ക് ചികിത്സാ സഹായം, 10 പേർക്ക് മരുന്ന്, കിഡ്നി രോഗബാധിതരായ 15 പേർക്ക് ഡയാലിസിസ് കിറ്റ്, നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ 50 ശതമാനം സാമ്പത്തിക സഹായത്തോടെ സോഷ്യൽ ബി വെഞ്ചേഴ്സിനാൽ നൽകുന്ന സ്കൂൾ കിറ്റുകൾ, 50 ശതമാനം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയും വഹിച്ചുകൊണ്ട് 170 കുട്ടികൾക്ക് സൗജന്യ പഠന കിറ്റുകളും, എൻ.ജി.ഒ. കോൺഫിഡറേഷൻ 50 ശതമാനം സാമ്പത്തിക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായി  11 സ്ത്രീകൾക്ക് തയ്യൽ മെഷീനുകളും  വിതരണം ചെയ്തു.

2oruma njeezhoor

തന്റെ ചെറു പ്രായം മുതൽ 85 ആം വയസ്സിലും ആലയിൽ പണിചെയ്ത് ഉപജീവനം നടത്തുന്ന ശിവരാമൻ ചെങ്ങന്താനത്തെയും, ഒരുമയുടെ 6 വീടുകളുടെ നിർമ്മാണ പ്രവർത്തനം നിർവഹിച്ച ശിവദാസ് കൂരാപ്പള്ളിയെയും, രാജു കാവാലിയെയും ചടങ്ങിൽ ആദരിച്ചതോടൊപ്പം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 28  കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

oruma njeezhoor3

ഒരുമ പൂർണ്ണ വിദ്യാഭ്യാസത്തിന് ഏറ്റെടുത്തിരിക്കുന്ന കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, ക്ഷത്രിയ കളരി സംഘം ഇലഞ്ഞി  അവതരിപ്പിച്ച കളരിപ്പയറ്റ്, മാജിക് സാമ്രാട്ട് മജീഷ്യൻ ബെൻ അവതരിപ്പിച്ച മാജിക് ഷോ എന്നിവയും നടന്നു.

3oruma njeezhoor

ആരോരുമില്ലാതെ ഓർഫണേജിൽ കഴിഞ്ഞിരുന്നതും അവിടെ നിന്നും  ജീവിത യാത്രയിൽ ഒറ്റപെട്ട് തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖം ബാധിച്ച സഹോദരിയെ ചികിൽസിച്ചിരിക്കവേ സഹോദരിയുടെ 9 വയസ് പ്രായമായ കിഡ്നി രോഗ ബാധിതയായ കുട്ടിക്കുമായി ഒരുമയുടെ സ്നേഹ ഭവനം പദ്ധതിയിലെ ഏഴാമത്തെ ഭവനമായി നിർമിച്ചു നൽകുവാനും യോഗത്തിൽ തീരുമാനം എടുത്തു.

oruma njeezhoor4

4oruma njeezhoor

Advertisment