/sathyam/media/media_files/50tN5xafV2vaH9BhvQK2.jpg)
കോട്ടയം : ഓണക്കാലത്ത് അക്ഷര നഗരിയ്ക്ക് വിപണി ഉത്സവം തീര്‍ത്ത് ഓഫര്‍ പെരുമഴയുമായി മിഡ്‌നൈറ്റ് സെയില്‍ വരുന്നു. കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയം ഓക്‌സിജന്‍ ഡിജിറ്റല്‍ ഷൂറൂമിലാണ് ഓണവിപണിയെ ലക്ഷ്യമിട്ട് ' ഓക്‌സിജന്‍ ഓണം മിഡ്‌നൈറ്റ് സെയില്‍ ' പ്രഖ്യാപിച്ചിരിക്കുന്നത്.
23 ബുധനാഴ്ച രാത്രി 9 മുതലാണ് വമ്പന്‍ വിലക്കുറവ്, ഓഫറുകള്‍, സ്‌പോട്ട് ഇഎംഐ, ക്യാഷ് ഓഫറുകള്‍ എന്നിവയുമായി കോട്ടയത്തെ ആദ്യത്തെ രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മിഡ്‌നൈറ്റ് സെയില്‍ നടക്കുക.
രാജ്യത്തെയും അന്തര്‍ദേശീയ തലത്തിലെയും ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡല്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെപ്പോലും വെല്ലുന്ന വിലക്കുറവില്‍ ഒറ്റരാത്രി കച്ചവടത്തിലൂടെ വിറ്റഴിക്കാനാണ് ഓക്‌സിജന്‍ പദ്ധതി. വിലക്കുറവിന് പുറമെ ഞെട്ടിക്കുന്ന ഓഫറുകള്‍, തല്‍സമയ വായ്പ, ക്യാഷ് ഓഫറുകള്‍, സമ്മാനങ്ങള്‍ എന്നിവ ലഭ്യമായിരിക്കും.
മികച്ച ബ്രാന്‍ഡുകളുടെ തെരെഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്കായിരിക്കും ഓഫറുകളും വിലക്കുറവും ലഭിക്കുക. ഓഫറുകള്‍ സംബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമേ ഓക്‌സിജന്‍ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. ഓക്‌സിജന്റെ കോട്ടയത്തെ നെഹ്റു സ്റ്റേഡിയം മെയിന്‍ ഷോറൂമില്‍ മാത്രമാകും മിഡ്‌നൈറ്റ് സെയില്‍ ഉണ്ടായിരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us