ഉഴവൂർ പാലാ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി തയ്യൽ കടയിലേക്ക് ഇടിച്ചു കയറി..അപകടം കുടക്കച്ചിറ പള്ളി ജങ്ങ്ഷനിൽ. കടയിലും സമിപത്തും ആളുകൾ ഇല്ലാതിരുന്നതു മൂലം വൻ അപകടം ഒഴിവായി

ജങ്ങ്ഷനിലുള്ള തയ്യൽ കടയിലേക്ക് ആണ് ലോറി ഇടിച്ചു കയറിയത്.

New Update
1001375974

പാലാ : ഉഴവൂർ പാലാ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി തയ്യൽ കടയിലേക്ക് ഇടിച്ചു കയറി. കുടക്കച്ചിറ പള്ളി ജങ്ങ്ഷനിൽ ഇന്നു രാവിലെ 6.15 ഓടെയായിരുന്നു അപകടം.

Advertisment

അപകടത്തിൽ ആർക്കും പരുക്കില്ല. ഉഴവൂർ ഭാഗത്ത് നിന്നും പാലായിലേക്ക് പോവുകയായിരുന്ന പാഴ്‌സൽ ലോറിയാണ് കടയിൽ ഇടിച്ചുകയറിയത്.

 ജങ്ങ്ഷനിലുള്ള തയ്യൽ കടയിലേക്ക് ആണ് ലോറി ഇടിച്ചു കയറിയത്. കട പൂർണമായും തകർന്നു.

കടയ്ക്കുള്ളിൽ സാധനങ്ങൾ അടക്കമുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഈ സമയം കടയിലും സമിപത്തും ആളുകൾ ഇല്ലാതിരുന്നതു മൂലം വൻ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Advertisment