തലപ്പുലത്ത് അമിതവേഗത്തില്‍ കാര്‍ ഒടിച്ചു പരാക്രമം നടത്തിയ യുവാവ് പിടിയില്‍. കാല്‍നട യാത്രക്കാര്‍ക്കിടയിലേക്കു കാര്‍ ഓടിച്ചു കയറ്റിയെങ്കിലും ആളുകള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യുവാവ് ഓടിച്ച കാറിടിച്ച് മറ്റു വാഹനങ്ങള്‍ക്കും കേടുപാട്. ഒടുവില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

മേലുകാവ് സ്വദേശി ജോവാന്‍ (20) ആണ് പിടിയിലായത്.

New Update
img(4)

പാലാ:  തലപ്പുലത്ത് കാല്‍നട യാത്രക്കാരുടെ നേര്‍ക്ക്  കാര്‍  ഒടിച്ചു കേറ്റി പരാക്രമം നടത്തിയ യുവാവ് പിടിയില്‍.

Advertisment

ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

മേലുകാവ് സ്വദേശി ജോവാന്‍ (20) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്പ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിംഗ് കഴിഞ്ഞിറങ്ങിയ പ്രദേശ വാസികളുടെ ഇടയിലേക്ക്  ഓടിച്ചു കയറ്റിയത്. ആളുകള്‍ ഓടിമാറിയത്തിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്..

സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു തകര്‍ന്നിട്ടും വാഹനം നിര്‍ത്താതെ പോയ ജോവാനെ പ്രദേശവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു..

Advertisment