/sathyam/media/media_files/2025/11/10/1001394009-2025-11-10-12-24-00.jpg)
പാലാ: കോൺഗ്രസ് വനിതാ വിഭാഗമായ മഹിളാ കോൺഗ്രസിൻ്റെ മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവുംകുന്നേലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) - ൽ അംഗത്വം എടുത്തു.
കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി പാർട്ടി അംഗത്വം നൽകി പ്രവർത്തകരെ സ്വീകരിച്ചു.
അടുത്ത ദിവസങ്ങളിൽ കൂടുതൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കേരള കോൺ (എം) ലൂടെ എൽ.ഡി.എഫിൻ്റെ ഭാഗമാകുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
എൽ.ഡി.എഫിൻ്റെയും പാർട്ടിയുടേയും വോട്ട് ഷെയർ കൂടുതൽ ഉയരുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
ജനപക്ഷ ഇടപെടലുകളാണ് എൽ.ഡി.എഫിൻ്റെ സ്വീകാര്യത വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, മുൻ ചെയർപേഴ്സൺമാരായ മേരി ഡോമിനിക്, ലീന സണ്ണി കൗൺസിലർ സാവിയോ കാര്യകാട്ട്, വനിതാ കോൺഗ്രസ് പെണ്ണമ്മ ജോസഫ്, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ബിജു പാലൂ പടവൻ, പൊന്നച്ചൻ മാളിയേക്കൽ, കരുൺ ഊരാശാല, ബേബി കാര്യപ്പുറം, പൗളിൻ പ്രിൻസ്, ജയ്സൺ മാന്തോട്ടം എന്നിവരും പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us