/sathyam/media/media_files/2025/12/12/untitled-2025-12-12-10-54-36.jpg)
പാലാ : തെക്കേക്കരയിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റു യുവാവ് മരിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ.
ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ വിപിൻ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പോലീസ് രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വ്യാഴം രാത്രിയാണ് സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ട്.
തെക്കേക്കരയിൽ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇരുവരും. നിർമാണം കഴിഞ്ഞു വീടിൻ്റെ പാലുകാച്ചൽ ഇന്നാണ് നിശ്ചയിച്ചിരുന്ന്. വ്യാഴാഴ്ച വൈകിട്ട് സൽക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം എന്നറിയുന്നു.
കുത്തേറ്റ് ഗുരുതര പരുക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച വിപിൻ്റെ മരണവിവരം അറിയാതെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us