മുത്തോലി പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ റൂബി ജോസ് തെരഞ്ഞെടുക്കപ്പെട്ടു. 14 അംഗ സമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എല്‍.ഡി.എഫിനുള്ളത്. കേരളാ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുള്ള പഞ്ചായത്താണ് മുത്തോലി

14 അംഗ സമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എല്‍.ഡി.എഫിനുള്ളത്

New Update
Untitled

പാലാ: മുത്തോലി പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി റൂബി ജോസ് തെരഞ്ഞെടുക്കപ്പെട്ടു. മുത്തോലി സൗത്തില്‍ നിന്നുള്ള അംഗമാണ് റൂബി.

Advertisment

റൂബി മുന്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, മുത്തോലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.കേരള കോണ്‍ഗ്രസ് വനിതാ വിഭാഗമായ കേരള വനിതാ കോണ്‍ഗ്രസിന്റെ പാലാ നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ്.

14 അംഗ സമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എല്‍.ഡി.എഫിനുള്ളത്. 8 അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന് മുത്തോലിയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷവുമുണ്ട്. ബി.ജെ.പിയില്‍ നിന്നുമാണ് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തത്.

ഇവിടെ യു.ഡി.എഫിന് ഒരു അംഗം മാത്രമേ ഉള്ളൂ. ബി.ജെ.പിക്ക് രണ്ടും. പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റൂബി ജോസിനെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി.  അനുമോദിച്ചു.

Advertisment