പാലായ്ക്കു ചുറ്റമുള്ള പഞ്ചായത്തുകള്‍ ഇനി എല്‍.ഡി.എഫ് ഭരിക്കും. പാലാ നഗരസഭയില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കി യുഡി.എഫ് പിടിച്ചെടുത്തതിനുള്ള മധുര പ്രതികരം തീര്‍ത്ത് എല്‍.ഡി.എഫ്. കരൂര്‍, ഭരണങ്ങാനം പഞ്ചായത്തുകള്‍ പിടിച്ചടക്കി എല്‍.ഡി.എഫ്. കരൂരില്‍ പ്രിന്‍സ് കുര്യത്തും ഭരണങ്ങാനത്ത് സുധാ ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു

17 അംഗ സമിതിയില്‍ എല്‍.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രര്‍ ഉള്‍പ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു.

New Update
img(136)

പാലാ: പാലാ നഗരസഭാ ഭരണം സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കി യു.ഡി.എഫ് പിടിച്ചെടുത്തതിനുള്ള മധുര പ്രതികാരം വിട്ടി കേരളാ കോണ്‍ഗ്രസ് എമ്മും എല്‍.ഡി.എഫും.

Advertisment

പ്രസിഡന്റ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രന്റെ പിന്തുണയോടെ കരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിര്‍ത്തി.

കരൂര്‍ പഞ്ചായത്ത് പ്രസിഡൻ്റായി സ്വതന്ത്ര അംഗം പ്രിന്‍സ് കുര്യത്താണ് എല്‍.ഡി.എഫ് പിന്തുണയില്‍ വിജയിച്ചത്.

17 അംഗ സമിതിയില്‍ എല്‍.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രര്‍ ഉള്‍പ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. ഇവിടെ ഒരു സ്വതന്ത്രന്റെ നിലപാടാണ് എല്‍.ഡി.എഫിനെ തുണച്ചത് .

ഇടനാട് വെസ്റ്റ് വാര്‍ഡില്‍ നിന്നുമാണ് പ്രിന്‍സ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പാലാ നഗരസഭാ ഭരണം സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കി യു.ഡി.എഫ് പിടിച്ചെടുത്തെങ്കിലും  യു.ഡി.എഫ് അംഗങ്ങള്‍ക്ക് ഒരു സ്ഥാനങ്ങളും ഇല്ല. എന്നാൽ, കരൂരില്‍ മറ്റു സ്ഥാനങ്ങള്‍ എല്ലാം എല്‍.ഡി.എഫിനാണ് എന്നതും പ്രത്യേകതയാണ്.

കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായി ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്നും വിജയിച്ച സുധാ ഷാജി  ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.  പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആറു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

കേരളാ കോണ്‍ഗ്രസ് (എം)നെ പാലായിൽ നിന്നും തുടച്ച് നീക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിജയം. ഇതോടെ പാലാ നഗരസഭയ്ക്കു ചുറ്റുമുള്ള ഭരണങ്ങാനം, മൂന്നിലവ്, തലനാട്, കരൂര്‍,മുത്തോലി പഞ്ചായത്തുകള്‍ എല്‍.ഡി.എഫാണ് ഭരിക്കുന്നത്.
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിന്‍സിനും സുധാ ഷാജിക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

Advertisment