മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

New Update
meenachil grama panchayath vikasana seminar

ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണം 2024-25  വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. 

Advertisment

ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന വികസന സെമിനാർ ജില്ലാ  പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു. 

meenachil grama panchayath vikasana seminar-2

2024-25 സാമ്പത്തിക വർഷം 41201000 രൂപയുടെ പദ്ധതികളാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ഭവന നിർമ്മാണം, ആരോഗ്യം, മാലിന്യ നിർമ്മാർജ്ജനം, കുടിവെള്ളം, അംഗനവാടികളുടെ പ്രവർത്തനങ്ങൾ , വഴിവിളക്കുകൾ, റോഡുകളുടെ പുനഃരുദ്ധാരണങ്ങൾ, പട്ടികജാതി/ പട്ടിക വർഗ്ഗ വികസനം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം തുടങ്ങിയ മേഖലകളിലാണ് പദ്ധതി തുക പ്രധാനമായും ചെലവഴിക്കുക. 

meenachil grama panchayath vikasana seminar-3

യോഗത്തിൽ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ പഞ്ചായത്ത് മെമ്പർമാരായ ബിജു റ്റി.ബി, പുന്നൂസ് പോൾ, ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജോയി കുഴിപ്പാല, വിഷ്ണു പി.വി, ഷേർളി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.റ്റി ജോസഫ്, നിർവഹണ ഉദ്യോഗസ്ഥർ, സെക്രട്ടറി  ബിജോ പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment