പാലാ മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 17, 18, 19 തീയതികളിൽ

New Update
murikkumpuzha devi

പാലാ: മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 17, 18, 19 തീയതികളിൽ ആഘോഷിക്കുമെന്ന് ജനറൽ കൺവീനർ അഡ്വ. ബിനു പുളിക്കക്കണ്ടം, കരയോഗം പ്രസിഡന്റ് അഡ്വ. പി.കെ ലാൽ പുളിക്കക്കണ്ടം, സെക്രട്ടറി കെ.പി രമേഷ് കുറ്റിയാങ്കൽ  എന്നിവർ അറിയിച്ചു. 

Advertisment

ജനുവരി 17 ന് രാവിലെ 4.30 - ന്  പള്ളിയുണർത്തൽ, 5 ന്  നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ. 9 മുതൽ ശ്രീബലി എഴുന്നള്ളത്ത്. ഉച്ചകഴിഞ്ഞു 3 - ന്  പറയ്‌ക്കെഴുന്നള്ളിപ്പ്. 6.30 ന്  ഫ്യൂഷൻ മ്യൂസിക്. വൈകിട്ട് 7 - ന്  പാറപ്പള്ളി ഗരുടത്ത്മന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളത്ത്. 7.30 ന്  തിരുവാതിരകളി, 9.30 - ന്   ദീപാരാധന, 10.30 ന് കളമെഴുത്തും പാട്ടും കളം കണ്ടുതൊഴീൽ. 

ജനുവരി 18 ന് 4.30 - ന് പള്ളിയുണർത്തൽ, 5- ന്  നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ. 9 മുതൽ ശ്രീബലി എഴുന്നള്ളത്ത്. ഉച്ചകഴിഞ്ഞു 3-ന്  പറയ്‌ക്കെഴുന്നള്ളിപ്പ്. 6.30 ന്  ക്ലാസ്സിക്കൽ ഡാൻസ്, 7.30 -ന്  ചലച്ചിത്ര പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന കൊച്ചിൻ കലാഭവന്റെ ഗാനമേള. 9 ന്  ദീപാരാധന. 10-ന്  അശ്വതി വിളക്ക്. വിളക്കിനെഴുന്നള്ളിപ്പും എതിരേൽപ്പും, ആൽത്തറമേളം. 11.30-ന് കളമെഴുത്തും പാട്ടും കളം കണ്ടുതൊഴീൽ.

ജനുവരി 19- ന് 4.30 ന് പള്ളിയുണർത്തൽ, 5 -ന്  നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ. 7 - ന്  നവകം, കലശാഭിഷേകം, ശ്രീഭൂതബലി. 9-ന്  വലിയകാണിക്ക, ശ്രീബലി എഴുന്നള്ളത്ത്, ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പഞ്ചാരിമേളം. 11-ന് തിരുവാതിരകളി, ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് നാലിന് പറയ്‌ക്കെഴുന്നള്ളിപ്പ്.

ആറിന് ടൗൺ ഹാളിനു സമീപം കൊട്ടക്കാവടി, ശിങ്കാരിമേളം, പൂക്കാവടി, പമ്പമേളം, പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ എതിരേൽപ്പ്. ഏഴിന് വിനോദ് സൗപർണിക അവതരിപ്പിക്കുന്ന സോപാനസംഗീതം, എട്ടിന്  ഗാനമേള, 10 -ന് ആൽത്തറമേളം, 10.30-ന് അത്താഴ സദ്യ, 11.30 -ന് ദീപാരാധന, 12 -ന്  വിളക്കിനെഴുന്നള്ളിപ്പ് എതിരേൽപ്പ്, 12.30 - ന്  കളമെഴുത്തും പാട്ടും കളം കണ്ടുതൊഴീൽ, ഒന്നിന്  ഗുരുസി.

Advertisment