ഇടമറ്റം രത്നപ്പന്‍ അനുസ്മരണവും പുസ്തക പ്രകാശനവും മെയ് 25ന്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
idamattam rathnappan

പാലാ: പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായിരുന്ന ഇടമററം രത്നപ്പന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം 25ന് രാവിലെ 10 മണിമുതൽ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. 

Advertisment

പാലാ സഹൃദയ സമിതിയുടെയും സഫലം 55 പ്ളസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സഫലം പ്രസിഡന്റ് എം.എസ് ശശിധരൻ അദ്ധ്യക്ഷത വഹിക്കും.

മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അനുസ്മരണപ്രഭാഷണം നടത്തും. 'ഇടമററം രത്‌നപ്പന്റെ കൃതികൾ സമ്പൂർണ്ണം' വിഖ്യാത സാഹിത്യകാരൻ സക്കറിയ പ്രകാശനം ചെയ്യും. 

രവി പാലാ ആദ്യ കോപ്പി ഏററുവാങ്ങും. ചാക്കോ സി പൊരിയത്ത്, ഡി ശ്രീദേവി, രവി പുലിയന്നൂർ, വി.എം അബ്ദുള്ളാഖാൻ, ബാബു രാജ് തുടങ്ങിയവർ സ്മരണാഞ്ജലി അർപ്പിക്കും.

Advertisment