Advertisment

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി

New Update
mar augustinose college merit day

രാമപുരം: ഉന്നത വിദ്യാഭ്യസരംഗത്തെ പ്രമുഖ സ്ഥാപനമായ രാമപുരം മാർ ആഗസ്‌തീനോസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു. യൂണിവേഴ്സിറ്റി റാങ്ക് നേടിയ എഴ് വിദ്യാർത്ഥികളെയും ഫുൾ എ പ്ലസ് നേടിയ അമ്പത്തി രണ്ട് വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ മറ്റ് വിദ്യാർത്ഥികളെയും, പത്താം ക്‌ളാസ്സിലും, പ്ലസ് ടു  വിലും എല്ലാവിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ  കോളേജ് സ്റ്റാഫ് അംഗങ്ങളുടെ മക്കളെയും അവാർഡ് നൽകി തദവസരത്തിൽ ആദരിച്ചു.

Advertisment

കോളജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജോസ് കെ മാണി എം പി ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികൾ വ്യത്യസ്തമായ തലങ്ങളിലേക്ക് കരിയർ വളർത്തണമെന്നും നൂതന സംരംഭങ്ങൾ ആരംഭിക്കുവാൻ യുവതലമുറക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം വിജയം കൊണ്ട് വരുന്നതിൻ്റെ തെളിവാണ് മാർ ആഗസ്തീനോസ് കോളേജിൻ്റെ റാങ്ക് തിളക്കമെന്നും അദ്ദേഹം പറഞ്ഞു.

റാങ്ക് ജേതാക്കളായ ലിസ് ഗ്രേസ് ജോൺ, അമൃത എസ്, സേതുലക്ഷ്മി രവി, ഹരിശങ്കർ എസ്, സെബ എലിസബത്ത്, ട്രീസ മരിയ സ്റ്റാൻലി, അഞ്ജലി സുനിൽകുമാർ എന്നീ റാങ്ക് ജേതാക്കളെയാണു ആദരിച്ചത്.

റാങ്ക് ജേതാക്കളുടെ കുടുംബാംഗംങ്ങൾ ഉൾപ്പെടെ പങ്കെടുത്ത പ്രോഗ്രാമിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി പോരുന്നക്കോട്ടിൽ, പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്,വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: തോംസണ്‍ കെ അഗസ്റ്റിന്‍

Advertisment